വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കു​ടി​വെ​ള്ളം ത​ല​ച്ചു​മ​ടാ​യി വീ​ട്ടി​​ലെ​ത്തി​ക്കു​ന്ന ആ​റ​ളം ഫാ​മി​ലെ കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള ആ​ദി​വാ​സി സ്ത്രീ​ക​ൾ കേ​ള​കം: കാ​ട്ടാ​ന​ക​ൾ നി​ത്യ ദു​രി​തം തീ​ർ​ക്കു​ന്ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഒ​രു നി​ത്യ​കാ​ഴ്ച​യാ​ണ്. വേ​ന​ലും മ​ഴ​യും ഇ​വ​ർ​ക്ക് ഒ​രു പോ​ലെ​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ മ​ഴ പെ​യ്യു​മ്പോ​ഴു​ള്ള ജ​ലം ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തു മാ​ത്ര​മാ​ണ് അ​ൽ​പ്പം ആ​ശ്വാ​സം. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി വെ​ള്ളം ത​ല​യി​ലേ​റ്റി കൊ​ണ്ടു​വ​ന്നാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദാ​ഹ​മ​ക​റ്റു​ന്ന​ത്. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​ത്താം ബ്ലോ​ക്ക് കോ​ട്ട​പ്പാ​റ മേ​ഖ​ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം … Read more

258 ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നുപേർ അറസ്റ്റിൽ

258 ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നുപേർ അറസ്റ്റിൽ

ഷു​ഹൈ​ബ്, എ. ​നാ​സ​ർ, മു​ഹ​മ്മ​ദ് അ​ക്രം ത​ല​ശ്ശേ​രി: ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ബ്രൗ​ൺ ഷു​ഗ​റു​മാ​യി ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി പാ​ലി​ശ്ശേ​രി​യി​ലെ മ​റി​യാ​സ് ഹൗ​സി​ൽ ഇ.​എ. ഷു​ഹൈ​ബ് (38), മ​ട്ടാ​മ്പ്ര​ത്തെ അ​റ​യി​ല​ക​ത്ത് എ. ​നാ​സ​ർ (54), കാ​യ്യ​ത്ത് റോ​ഡി​ലെ മു​ഹ​മ്മ​ദ് അ​ക്രം (40) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 258 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. മും​ബൈ​യി​ൽ​നി​ന്നും ട്രെ​യി​ൻ വ​ഴി ത​ല​ശ്ശേ​രി​യി​ൽ ബ്രൗ​ൺ ഷു​ഗ​റെ​ത്തു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ … Read more

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി. 2015 ജനുവരി 27ന് രാത്രി 10 … Read more

ഇരുതലമൂരി: മറിയുന്നത് ലക്ഷങ്ങൾ

ഇരുതലമൂരി: മറിയുന്നത് ലക്ഷങ്ങൾ

പ​യ്യ​ന്നൂ​ർ: സ​ർ​ക്കാ​ർ സം​ര​ക്ഷി​ത പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​രു​ത​ല​മൂ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​ൻ​ബോ​യു​ടെ കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ​ിയു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ. വി​പ​ണി​യി​ൽ 50 ല​ക്ഷം വ​രെ വി​ല ല​ഭി​ക്കു​ന്ന ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ൽ ആ​ന്ധ്ര​യു​മാ​യി ബന്ധമുള്ള വ​ൻ മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന വി​വ​രം. കൂ​ടു​ത​ലും മ​ന്ത്ര​വാ​ദി​ക​ളും കൂ​ടോ​ത്ര​ക്കാ​രു​മാ​ണ് പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. വെ​ള്ളി​മൂ​ങ്ങ​യെ പോ​ലെ ഇ​വ​യെ​യും പ്ര​ദ​ർ​ശി​പ്പി​ച്ച് മ​ന്ത്ര​വാ​ദം ന​ട​ത്തി​യാ​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ക​ച്ച​വ​ട​മു​റ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ത​ല​മൂ​രി​യെ പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച​ത് മ​ന്ത്ര​വാ​ദി​ക​ൾ​ക്ക് കൈ​മാ​റാ​നാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ … Read more

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്‌സുകൾക്ക് 20,000 രൂപ പിഴ

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്‌സുകൾക്ക് 20,000 രൂപ പിഴ

ത​ളി​പ്പ​റ​മ്പ്: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് നി​സാ​ർ, കെ. ​പ​ത്മ​നാ​ഭ​ൻ എ​ന്ന​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ക്വാ​ട്ടേ​ഴ്‌​സു​ക​ൾ​ക്ക് 10,000 രൂ​പ വീ​തം സ്‌​ക്വാ​ഡ് പി​ഴ ചു​മ​ത്തി. കു​ഴ​ൽ കി​ണ​ർ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യു ​മെ​ഡി​ക്ക് സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന് എ​തി​ർ​വ​ശ​ത്തു​ള്ള നി​സാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ​ലെ മ​ലി​ന​ജ​ലം തു​റ​സ്സാ​യി പൊ​തു​റോ​ഡി​നു സ​മീ​പ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നും കു​ളി​മു​റി​യി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം തു​റ​സ്സാ​യി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ … Read more

ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലക്കും കൈകാലുകൾക്കും പരിക്ക്

ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലക്കും കൈകാലുകൾക്കും പരിക്ക്

കേളകം (കണ്ണൂർ): ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട്ടിലാണ് സംഭവം. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കരിയംകാപ്പിലെ കുന്നത്ത് സുമോദിന് തലയ്ക്കും കാലുകൾക്കും പരുക്കേറ്റു. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് റെന്നിയുടെ വീടിന് സമീപം കാട്ടുപന്നി സുമോദിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനടുത്തുള്ള ഒരു കിണറ്റിൽ ആറ് കാട്ടുപന്നികൾ വീണ സംഭവവും സമീപകാലത്ത് ഉണ്ടായിരുന്നു. പിന്നീട് അവയെ വെടിവച്ച് കൊല്ലുകയായിരുന്നു.