സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യും
കണ്ണൂര്: ശ്രീകണ്ഠപുരം വളക്കൈയിൽ ഒരുകുട്ടിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്.ടി.ഒക്ക് നൽകി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.� മെഡിക്കൽ പരിശോധന … Read more