വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നുവന്ന ആരോപണമായിരുന്നു കണ്ണൂരിലെ വ്യാജ ആധാർ കാർ വിവാദം. കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലാണ്. ആരോപണത്തിൽ കെസി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസയച്ചിരിക്കുകയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷാണ് നോട്ടീസയച്ചത്. കെസി. വേണുഗോപാലിന്റെ പ്രസ്താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നുമാണ് നോട്ടീസിലെ ആവശ്യം. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ … Read more