ക​തി​രൂ​രി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ്

ക​തി​രൂ​രി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ്

ത​ല​ശ്ശേ​രി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​തി​രൂ​ർ സൈ​ക്ലോ​ൺ ഷെ​ൽ​റ്റ​റി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. നി​ല​വി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചാ​ടാ​ല​പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തെ​ങ്ങും​വ​ള​പ്പി​ലെ ആ​റ് കു​ടും​ബ​ങ്ങ​ളെ​യാ​ണ് സൈ​ക്ലോ​ൺ ഷെ​ൽ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്. നാ​ല് കു​ട്ടി​ക​ളും ഒ​രു കി​ട​പ്പു​രോ​ഗി​യും മൂ​ന്ന് വ​യോ​ജ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ 17 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ സ​ർ​വി​സ്, മു​ഴു​വ​ൻ സ​മ​യ​വും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യാ​ൽ അ​വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള … Read more

​പതിച്ചു​കി​ട്ടി​യ ഭൂ​മി​യി​ൽ​നി​ന്ന് തേ​ക്കു​മ​ര​ങ്ങൾ മോ​ഷ​ണം പോ​യി; ആദിവാസി യുവതിക്ക് 14 ല​ക്ഷം പി​ഴ

​പതിച്ചു​കി​ട്ടി​യ ഭൂ​മി​യി​ൽ​നി​ന്ന് തേ​ക്കു​മ​ര​ങ്ങൾ മോ​ഷ​ണം പോ​യി; ആദിവാസി യുവതിക്ക് 14 ല​ക്ഷം പി​ഴ

ഇ​രി​ട്ടി: പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി​യി​ൽ​നി​ന്നും തേ​ക്കു​മ​ര​ങ്ങൾ മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് തി​ല്ല​ങ്കേ​രി ശ​ങ്ക​ര​ൻ​ക്ക​ണ്ടി ന​ഗ​റി​ലെ എ​സ്.​കെ. സീ​ത​ക്ക് ല​ഭി​ച്ച​ത് 14 ല​ക്ഷ​ത്തി​ന്റെ പി​ഴ. തേ​ക്കു​മ​രങ്ങൾ മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന് 14,66,834 രൂ​പ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് എ​സ്.​കെ സീ​ത​ക്ക് പി​ഴ ചു​മ​ത്തി​യ​ത്. 20 കൊ​ല്ലം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ അ​മ്പ​ര​ന്നി​രി​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഇ​പ്പോ​ൾ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും വാ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ് ആ​ശ്വാ​സം. 2003ലാ​ണ് മ​ട്ട​ന്നൂ​ർ കീ​ച്ചേ​രി​യി​ൽ സീ​ത​ക്ക് ഒ​രേ​ക്ക​ർ ഭൂ​മി റ​വ​ന്യൂ വ​കു​പ്പ് പ​തി​ച്ചു​ന​ൽ​കി​യ​ത്. … Read more

മി​ന്ന​ൽ ചു​ഴ​ലി; വ്യാ​പ​ക നാ​ശം

മി​ന്ന​ൽ ചു​ഴ​ലി; വ്യാ​പ​ക നാ​ശം

ഇ​രി​ട്ടി: വി​വി​ധ​യി​ട​ങ്ങ​ളി​ലെ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശം. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ നേ​രം​പോ​ക്ക്, ന​രി​ക്കു​ണ്ടം മേ​ഖ​ല​ക​ളി​ൽ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശം. മ​രം​വീ​ണും ഓ​ടു​ക​ളും മേ​ൽ​ക്കൂ​ര​യും പാ​റി​പ്പോ​യും ആ​റോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശം നേ​രി​ട്ടു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും പൊ​ട്ടി​യും വീ​ണ് നി​ര​വ​ധി വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ ത​ക​ർ​ന്നു. നേ​രം​പോ​ക്ക്-​ന​രി​ക്കു​ണ്ടം-​താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലും ന​രി​ക്കു​ണ്ടം-​കാ​ലൂ​ന്നു​കാ​ട് റോ​ഡി​ലും മ​ര​ങ്ങ​ൾ വീ​ണും വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പു​ര​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, ക​വു​ങ്ങ്, തേ​ക്ക്, പ്ലാ​വ് തു​ട​ങ്ങി​യ​വ​യാ​ണ് ഏ​റെ​യും ക​ട​പു​ഴ​കി​യ​ത്. നേ​രം​പോ​ക്ക് … Read more

ക​ക്കൂ​സ് മാ​ലി​ന്യം വ​യ​ലി​ൽ ത​ള്ളാ​ൻ ശ്ര​മം; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

ക​ക്കൂ​സ് മാ​ലി​ന്യം വ​യ​ലി​ൽ ത​ള്ളാ​ൻ ശ്ര​മം; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

അ​ഞ്ച​ര​ക്ക​ണ്ടി: വ​യ​ലി​ൽ ത​ള്ളാ​ൻ ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ട​ക്കാ​ട് മ​ക്രേ​രി റോ​ഡി​ന് സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​ത്തെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി​ക്ക് എ​സ്കോ​ർ​ട്ടാ​യി വ​ന്ന ര​ണ്ടു കാ​റു​ക​ളും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​റെ ദി​വ​സ​ങ്ങ​ളാ​യി ഉ​റ​ക്ക​മൊ​ഴി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യും നാ​ട്ടു​കാ​ർ വ​യ​ലി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നി​രു​ന്നു. പു​ല​ർ​ച്ച മാ​ലി​ന്യം ത​ള്ളാ​ൻ ടാ​ങ്ക​ർ ലോ​റി​യു​മാ​യി … Read more

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ

ഇ​രി​ട്ടി: ആ​റ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കും ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ 1500ഓ​ളം വീ​ടു​ക​ളി​ൽ കീ​ഴ്പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പെ​രു​മ്പ​ഴ​ശ്ശി, ആ​റ​ളം, പൂ​ത​ക്കു​ണ്ട് വാ​ർ​ഡു​ക​ളി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യ​ത്. ആ​റ​ളം സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ഡോ. ​കാ​പ്പി​ല​ക്കു​ന്നേ​ൽ ജി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ പ​നി, ജ​ല​ദോ​ഷം, ചു​മ … Read more

മരം വീണ് വീട് തകര്‍ന്ന് യുവതിക്ക് പരിക്ക്

മരം വീണ് വീട് തകര്‍ന്ന് യുവതിക്ക് പരിക്ക്

ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ല്‍ മീ​ന്തു​ള്ളി​യി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് വീ​ട് ത​ക​ര്‍ന്ന് ഭ​ര്‍തൃ​മ​തി​യാ​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ഭ​ര്‍ത്താ​വും കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച 12ഓ​ടെ​യാ​ണ് സം​ഭ​വം. മീ​ന്തു​ള്ളി​യി​ലെ കൊ​ച്ചു​ക​രി​യി​ല്‍ ഓ​മ​ന​യു​ടെ വീ​ടാ​ണ് മ​ര​ങ്ങ​ള്‍ വീ​ണ് ത​ക​ര്‍ന്ന​ത്. ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ന്‍ പ്ലാ​വും ക​വു​ങ്ങും വേ​രോ​ടെ പി​ഴു​ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്ന് മു​റി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം മു​റി​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഓ​മ​ന​യു​ടെ മ​ക​ന്‍ അ​ഭി​ലാ​ഷി​ന്റെ ഭാ​ര്യ ശോ​ഭി​ത​ക്കാ​ണ് … Read more