നിങ്ങൾ എന്നെ രോഗിയാക്കി -സി.കെ.പി. പത്മനാഭൻ

നിങ്ങൾ എന്നെ രോഗിയാക്കി -സി.കെ.പി. പത്മനാഭൻ

ക​ണ്ണൂ​ർ: പാ​ർ​ട്ടി ന​ൽ​കി​യ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് വൃ​ക്ക​രോ​ഗി​യാ​ക്കി​യ​തെ​ന്നും ത​ന്നെ തെ​റ്റു​കാ​ര​നാ​ക്കി​യ​വ​ർ​ക്കു​ണ്ടാ​കു​ന്ന തി​രി​ച്ച​ടി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മു​ൻ സി.​പി.​എം നേ​താ​വ് സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ. ക​ര്‍ഷ​ക​സം​ഘം ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്ത​തി​ലു​ള്ള വീ​ഴ്ച​യു​ടെ പേ​രി​ൽ പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട സി.​പി.​എം മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​തി​ര്‍ന്ന നേ​താ​വു​മാ​യ സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ പ്രാ​ദേ​ശി​ക വാ​ർ​ത്ത​ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ തു​റ​ന്ന​ടി​ച്ച​ത്. വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് അ​ന്ന് ഉ​ണ്ടാ​യ​ത്. ശ്ര​ദ്ധ​ക്കു​റ​വി​ൽ ന​ട​പ​ടി​യെ​ടു​ത്ത സം​ഭ​വം ലോ​ക​ത്ത് ആ​ദ്യ​മാ​യി​രി​ക്കും. പി​ന്നീ​ട് സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് … Read more

കാഴ്ചവിരുന്നൊരുക്കി മാടായിപ്പാറ

കാഴ്ചവിരുന്നൊരുക്കി മാടായിപ്പാറ

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​ക്ക് നീ​ല​വ​ർ​ണ​മേ​കി കാ​ക്ക​പ്പൂ​വി​​ന്റെ വ​ൻ​സാ​ന്നി​ധ്യം. പ​തി​വി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ക്കു​റി നീ​ല​പ്പൂ​വു​ക​ൾ വി​രി​ഞ്ഞു​വി​ട​ർ​ന്ന​ത് ഒ​രു മാ​സ​ത്തോ​ളം നേ​ര​ത്തെ. ഇ​ര​പി​ടി​യ​ൻ സ​സ്യം കൂ​ടി​യാ​ണ് നീ​ല​പ്പൂ​വു​ക​ൾ. മ​റ്റൊ​രു ഇ​ര​പി​ടി​യ​ൻ പ്രാ​ണി​ഭോ​ജി സ​സ്യ​മാ​യ ഡ്രോ​സി​റ ഇ​ൻ​ഡി​ക്ക വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ചെ​ങ്ക​ൽ​ക്കു​ന്നാ​ണ് മാ​ടാ​യി​പ്പാ​റ. ഋ​തു​ഭേ​ദ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ​ർ​ണം പു​ത​ക്കു​ന്ന പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ നീ​ല​പ്പൂ​വു​ക​ളു​ടെ ഏ​ഴി​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് പ​ഠ​നം. മ​ൺ​സൂ​ൺ കാ​ല​ത്തോ​ടെ ഹ​രി​ത നി​റ​മ​ണി​യു​ന്ന മാ​ടാ​യി​പ്പാ​റ മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഡൈ​മേ​റി​യ പു​ല്ലു​ക​ളു​ടെ സ്വ​ർ​ണ​വ​ർ​ണം പു​ത​ച്ചു നി​ൽ​ക്കു​ന്നു. അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളു​ടെ ജൈ​വ വൈ​വി​ധ്യ കേ​ന്ദ്ര​മാ​ണ് … Read more

ചുഴലിക്കാറ്റിൽ കനത്ത നാശം

ചുഴലിക്കാറ്റിൽ കനത്ത നാശം

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റ് ആ​യു​ഷ് പ്രൈ​മ​റി ഹോ​മി​യോ ഹെ​ൽ​ത്ത് സെ​ന്റ​റി​ന് സ​മീ​പ​ത്തെ കൂ​റ്റ​ൻ തേ​ക്ക് മ​രം കെ.​എ​സ്.​ടി.​പി റോ​ഡി​ലേ​ക്ക് വീ​ണു. അ​തി​ന് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ ഇ​രു​മ്പ് ഷീ​റ്റ് മേ​ൽ​ക്കൂ​ര കെ.​എ​സ്.​ടി.​പി റോ​ഡും ക​ട​ന്നു 30 മീ​റ്റ​റി​ന് അ​പ്പു​റം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ പ​തി​ച്ചു. സ​മീ​പ​ത്തെ ഇ​ട്ടോ​ൻ സ്ക്വ​യ​ർ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്റെ മേ​ൽ​കു​ര കാ​റ്റി​ൽ പാ​റി​പ്പോ​യി. ഇ​തേ കെ​ട്ടി​ട​ത്തി​ലെ നി​ര​വ​ധി ഗ്ലാ​സ് ഷീ​റ്റു​ക​ളും ഗ്ലാ​സ് ജ​ന​ലു​ക​ളും ത​ക​ർ​ന്നു. സ​മീ​പ​ത്തെ സു​മീ​റി​ന്റെ വീ​ടി​ന്റെ ഓ​ട് മേ​ൽ​ക്കൂ​ര​യും പാ​റി​പ്പോ​യി. സ​മീ​പ​ത്തെ ബു​ശ്റ​യു​ടെ … Read more

റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം

റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം

മ​ട്ട​ന്നൂ​ര്‍: കൊ​തേ​രി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. എ​ള​മ്പാ​റ​യി​ലെ കൊ​തേ​രി എ.​കെ മോ​ട്ടോ​ഴ്‌​സ് ടി.​വി.​എ​സ് ജീ​വ​ന​ക്കാ​ര​ന്‍ ഇ​ടി​യി​ല്‍ വീ​ട്ടി​ല്‍ എ​ന്‍.​സി. അ​നു​രാ​ഗാ​ണ് (24) മ​രി​ച്ച​ത്. മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും ചാ​ലോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു. ട​യ​റി​ന്റെ ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ അ​നു​രാ​ഗി​നെ കു​റ​ച്ചു​ദൂ​രം വാ​ഹ​നം വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് വാ​ഹ​നം … Read more

വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം

വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം

തിരുവനന്തപുരം: കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാൻ്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം … Read more

വയനാട്-കണ്ണൂർ വിമാനത്താവളം റോഡ്: സാമൂഹികാഘാത പഠനം; വിജ്ഞാപനത്തിന് റിപ്പോർട്ട് സമർപ്പിച്ചു

വയനാട്-കണ്ണൂർ വിമാനത്താവളം റോഡ്: സാമൂഹികാഘാത പഠനം; വിജ്ഞാപനത്തിന് റിപ്പോർട്ട് സമർപ്പിച്ചു

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ൽ​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പു​തി​യ റോ​ഡ് പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ വി​ജ്ഞാ​പ​ന​ത്തി​നാ​യുള്ള റിപ്പോർട്ട് ക​ല​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ വി​ളി​ച്ച പേ​രാ​വൂ​ർ മ​ണ്ഡ​ലം അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​രു​ന്ന​തോ​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​നാ​കും. അ​മ്പാ​യ​ത്തോ​ട് തു​ട​ങ്ങി വി​മാ​ന​ത്താ​വ​ളം വ​രെ 40 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത പ​ണി​യു​ന്ന​തി​നു​ള്ള അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ്ഞാ​പ​ന​ത്തി​ന് ക​ല​ക്ട​ർ​ക്ക് റിപ്പോർട്ട് ​മ​ർ​പ്പി​ച്ച​തെ​ന്ന് കെ.​ആ​ർ.​എ​ഫ്‌.​ബി അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് … Read more