അഞ്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി
പേരാവൂർ: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തൽ ദൗത്യം വിജയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ആനകളെ കാടുകയറ്റാനായി. ഇതോടെ ഫാം കൃഷിയിടത്തിൽനിന്നു 10 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. വെള്ളിയാഴ്ച ബ്ലോക്ക് ഒന്നിൽ കണ്ടെത്തിയ ഒരുകുട്ടിയും നാല് പിടിയാനകളും അടങ്ങുന്ന സംഘത്തെയാണ് ആറ് മണിക്കൂർകൊണ്ട് അഞ്ച് കി.മീറ്ററോളം ഓടിച്ചു കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തിലേക്കു കയറ്റി വിടാനായത്. കാടുകയറിയ ആനകൾ തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജുചെയ്തു. ഉച്ചക്കു ശേഷം ബ്ലോക്ക് 12ലെ ഹെലിപ്പാട് മേഖലയിൽ ഒരുകുട്ടി … Read more