തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. അരിപ്പാമ്പ്ര സ്വദേശി പൂമംഗലോരകത്ത് മഠത്തിൽ കെ.പി. മുഹമ്മദ് നിസാറിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ചിറവക്കിൽനിന്നാണ് കഞ്ചാവ് സഹിതം ഇയാളെ എസ്.ഐ ഷിബു.എഫ്. പോൾ പിടികൂടിയത്. 3.68 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.