പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
പയ്യന്നൂർ: പയ്യന്നൂരിൽ പോളിങ് സ്റ്റേഷനുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നഗരസഭയിലെ അന്നൂർ യു.പി സ്കൂളിലെ 84ാം നമ്പർ ബൂത്തിലും കാറമേൽ എ.എൽ.പി സ്കൂളിലെ 78ാം നമ്പർ ബൂത്തിലുമാണ് വെള്ളിയാഴ്ച ഉച്ചയോടെ സംഘർഷം അരങ്ങേറിയത്. അന്നൂർ യു.പി സ്കൂളിലെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരായ നവനീത് നാരായണൻ (27), സി.കെ. വിനോദ് കുമാർ (50) എന്നിവർക്കാണ് മർദനമേറ്റത്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റാണ് നവനീത്. നാരായണൻ … Read more