മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‍ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിലിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ. സുകന്യയെ 17 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്‍ലിഹ് മഠത്തിലിന് 36 വോട്ടും എൻ. സുകന്യക്ക് 18 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫ് പക്ഷത്തുനിന്ന് ഒരു വോട്ട് ചോർന്ന് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചു. ബി.ജെ.പിയുടെ ഏക കൗൺസിലർ വി.കെ. ഷൈജു വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 12.30ഓടെ പുതിയ മേയർ വരണാധികാരിയായ കലക്ടർ അരുൺ പി. … Read more