എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു
തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ് പത്തോളം പേരെ കടിച്ചുപരിക്കേൽപിച്ചു. ആറുവയസ്സുകാരി മുതൽ 60കാരനടക്കമുള്ളവരെ തലങ്ങും വിലങ്ങും ഓടി നായ് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗുഹ്യഭാഗങ്ങളിലും കടിയേറ്റ പരിക്കുകളുമായി പത്തു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തി. യു.കെ.ജി വിദ്യാർഥിനി കൃഷ്ണപുരം പാർവണ (ആറ്), പാർവണയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയൻ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയപറമ്പിൽ അനന്യ (15), പാലയാട്ടെ പത്മിനി നിവാസിൽ മഹേഷ് (50), ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരൻ … Read more