മാൻഹോളിൽ വീണെന്ന് സന്ദേശം; രക്ഷാപ്രവർത്തനം വെറുതെയായി
മാൻഹോളിൽ നടത്തിൽ തിരച്ചിൽ തലശ്ശേരി: മാൻഹോളിൽ യുവാവ് വീണെന്ന പരാതി പരിഭ്രാന്തി പരത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിൽ വൃഥാവിലായി. തലശ്ശേരി ലോഗൻസ് റോഡിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും മണിക്കൂറുകൾ ശ്രമിച്ചിട്ടും ആരെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ 11 ഓടെ തെരുവോരത്ത് കഴിയുന്നയാൾ തലശ്ശേരി ടൗണിലെ അഗ്നിരക്ഷാ നിലയത്തിലെത്തി സുഹൃത്ത് മാൻഹോളിൽ വീണെന്നറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.വി. ദിനേശന്റേയും അസി. സ്റ്റേഷൻ ഓഫിസർ വി.കെ. സന്ദീപിന്റേയും നേതൃത്വത്തിൽ പുതിയ സ്റ്റാൻഡിന് സമീപത്തെ ലോഗൻസ് … Read more