
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ സീവേജ് പ്ലാന്റിലെ മാലിന്യങ്ങൾ നിർദേശങ്ങൾ പാലിക്കാതെ നീക്കം ചെയ്യുന്ന തൊഴിലാളികൾ
പയ്യന്നൂർ: ദേശീയ പാതയോത്ത് മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ കൈയുറയോ മുഖാവരണമോ ഇല്ലാതെ കോരി മാറ്റി ഇതര സംസ്ഥാന തൊഴിലാളികൾ. ആരോഗ്യ വകുപ്പിനു കീഴിലുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ സീവേജ് പ്ലാന്റിലെ മാലിന്യങ്ങളാണ് ആരോഗ്യ വകുപ്പിന്റെ മുൻ കരുതലുകൾ അവഗണിച്ച് നീക്കം ചെയ്തത്.മാലിന്യം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ, മെഡിക്കൽ കോളജിനു തൊട്ടു മുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തത് പ്രാഥമികമായ കരുതൽ പോലുമില്ലാതെ.
മാലിന്യം നീക്കാനെത്തിയ തൊഴിലാളികൾ മാസ്കോ കൈയുറയോ മേൽ വസ്ത്രമോ ഇല്ലാതെയാണ് ഈ പ്രവൃത്തി ചെയ്തത്. മെഡിക്കൽ കോളജിന്റേയും ആരോഗ്യവകുപ്പിന്റെയും കൺവെട്ടത്തു നടന്ന പ്രവൃത്തി ഏറെ പ്രതിഷേധത്തിനിടയാക്കി. മെഡിക്കൽ കോളജ് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യമാണ് പ്ലാന്റിലെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്ലാന്റിൽ നിന്നുമെടുത്ത മാലിന്യം തൊട്ടടുത്ത സർവിസ് റോഡരികിൽ തള്ളിയതായും പറയുന്നു.
റോഡരികിൽ നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗമായ സര്‍വിസ് റോഡിലേക്കാണ് ഈ മലിനജലം ഒഴുക്കിവിടുന്നത്. നേരത്തെയും ഈ പ്ലാന്റില്‍നിന്ന് മനുഷ്യ വിസർജ്യമുള്പ്പെടയുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് ബഹുജനസമരത്തിന് ഇടയാക്കിയിരുന്നു. മഴക്കാലം തുടങ്ങുന്നതോടെ ഇത് ഒഴുകി റോഡിലെത്തുമെന്നതിനാലാണ് തിരക്കിട്ട് നീക്കം ചെയ്യുന്നതെന്നാണ് വിവരം. പ്ലാന്റിന്റെ അറ്റകുറ്റപ്പണിനടത്താന്‍ കരാര്‍ എടുത്തയാളാണ് മാലിന്യം നീക്കം ചെയ്തതെന്നും തങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മാലിന്യം നീക്കാൻ കാരണക്കാരായവർക്കെതിരെയും റോഡരികില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതിനെതിരെയും ക്രിമിനല്‍ കേസെത്ത് പിഴയീടാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
എൻജിനീയറിങ് വിഭാഗത്തോട് റിപ്പോർട്ട് തേടി
പയ്യന്നൂർ: കGovt. Medical Collegeലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന ഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടതിനെത്തുടർന്ന് എൻജിനീയറിങ് വിഭാഗം തലവനോട് വിശദീകരണം തേടി കോളജ് അധികൃതർ. കരാർ പ്രകാരം പ്രവൃത്തി ഏൽപിച്ച ഏജൻസി മെഡിക്കൽ കോളജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കലക്ഷൻ ടാങ്ക് ശുദ്ധീകരണ ജോലിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കലക്ഷൻ ടാങ്കിന് സമീപം കോമ്പൗണ്ടിനകത്ത് കൂട്ടിയിട്ടിരിക്കുന്നത്.
ിഇക്കാര്യം വ്യക്തമായ ഉടനെതന്നെ പ്രവൃത്തി നിർത്തി വെക്കാനുള്ള അടിയന്തര സ്റ്റോപ്പ് മെമ്മോ നൽകിയതായി അധികൃതർ അറിയിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് കിട്ടിയ ഉടൻതന്നെ കർശന നടപടികൾ സ്വീകരിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു.