ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നേകാൽ വർഷം; ബൈപാസ് സർവിസ് റോഡുകളിൽ ഇപ്പോഴും യാത്ര ദുരിതം
ഈസ്റ്റ് പള്ളൂരിൽ പണി പൂർത്തിയാവാതെ കിടക്കുന്ന മാഹി-പള്ളൂർ ബൈപാസ് സർവിസ് റോഡ് മാഹി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നേകാൽ വർഷം പിന്നിടുമ്പോഴും മുഴപ്പിലങ്ങാട്-മാഹി ബൈപാസ് സർവിസ് റോഡുകളിൽ ദുരിതയാത്ര. ബൈപാസിൽ നിന്ന് സർവിസ് റോഡുകളിലേക്ക് ഇറങ്ങുന്നതിനുള്ള മാർഗമറിയാതെ വലയുകയാണ് യാത്രക്കാർ. ബൈപാസ് പാതകളുടെ ഇരുവശങ്ങളിലും പുതിയ പെട്രോൾ പമ്പുകൾ തുറന്നതിനാൽ സർവിസ് റോഡിലൂടെ വലിയ ചരക്കു വാഹനങ്ങളടക്കം തലങ്ങും വിലങ്ങുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ബൈപാസിൽ ഏറെ അപകടം നടന്ന ഈസ്റ്റ് പള്ളൂർ ട്രാഫിക് സിഗ്നലിന്റെ വശത്ത് തലശ്ശേരി ഭാഗത്തേക്കുള്ള … Read more