കാപ്പ നിബന്ധനകൾ ലംഘിച്ച് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ
തലശ്ശേരി: കാപ്പ നിബന്ധനകൾ ലംഘിച്ച് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ. തലശ്ശേരി മട്ടാമ്പ്രം സ്വദേശി കൊളത്തായി വീട്ടിൽ സുനീറിനെയാണ് ടൗൺ പൊലീസ് കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. രണ്ടാം തവണയാണ് കാപ്പ നിയമങ്ങൾ ലംഘിച്ച് ഇയാൾ നാട്ടിൽ എത്തിയത്. കോടതി ജാമ്യം അനുവദിക്കുമ്പോൾ നാട്ടിൽ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് അനുവദിച്ചിരുന്നത്. കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയവെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സമയത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് … Read more