യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

ചൊ​ക്ലി: യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​വെ​ച്ചു ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ ഒ​ലി​പ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ കോ​റോ​ത്ത് റ​ജി​സി​ൻ (27), മൂ​ന്ന​ങ്ങാ​ടി സെ​യ്ദി​ന്റെ​വി​ടെ സാ​ദ​ത്ത് (32), ഫ​ന​ർ ഹൗ​സി​ൽ റി​സ് വാ​ൻ റ​ഫീ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു​വി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ മു​പ്പ​ൻ​റ​ക​ത്ത് സു​ഹൈ​ലി​ൻ​റെ (38) പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പു​ളി​യ​ന​മ്പ്രം ഒ​ലി​പ്പി​ൽ … Read more

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചക്കരക്കൽ: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിൽ കുഴിമ്പാലോട് പ്രവർത്തിക്കുന്ന ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് കണ്ടത്. കൂത്തുപറമ്പിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി. ഷനിത്ത്, രതീശൻ ആയില്യത്ത്, പാർഥൻ കന്നാൻ, മുഹമ്മദ് സാഗർ, ബിജേഷ് കുമാർ, എം. വിനയൻ, കെ. വിനോയ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന തീയണച്ചു.

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇരിട്ടി: ഒരു കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയിലായി. പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍ സ്വദേശി സോനു മഹാവീറിനെ (29) ഇരിട്ടി പൊലീസ് പിടികൂടിയത്. ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്.

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

Kannur News : കോട്ടയത്തെ പ്രമാദമായ കൊലപാതക കേസിലെ പ്രതികളെ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടുവിലിൽ എത്തി. വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ നടുവില്‍ പടിഞ്ഞാറെച്ചാല്‍, താവുകുന്ന്, പോത്തുകുണ്ട് ഭാഗങ്ങളിലെത്തി അന്വേഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരുടെ ഫോട്ടോ വ്യാപാരികളെയും ഡ്രൈവർമാരെയും മറ്റും കാണിച്ചുകൊടുത്തു. സംശയസാഹചര്യത്തിൽ കണ്ട രണ്ടുപേരെക്കുറിച്ച് പ്രദേശവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികളുടെ മൊബൈൽ ഫോൺ ടവര്‍ ലൊക്കേഷന്‍ നടുവിലിന്റെ നാലു കി.മീറ്റർ പരിധിക്കുള്ളിലാണത്രേ കാണിക്കുന്നത്. ഇതേ തുടർന്നാണ് … Read more

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. ഫാമിൽ ചെത്തുതൊഴിലാളിയുടെ ഓടിക്കൊണ്ടിരുന്ന ബൈക്ക്, പിന്നിൽനിന്നും ഓടിയെത്തി ആന ചവിട്ടിവീഴ്ത്തി. ഫാം അഞ്ചാം ബ്ലോക്കിലെ തെങ്ങുചെത്ത് തൊഴിലാളി വിളക്കോട്ടെ ആർ.പി. സിനേഷാണ് (35) ആനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽനിന്നും കീഴ്പ്പള്ളി-പാലപ്പുഴ റോഡുവഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയിൻ റോഡിൽനിന്നും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന മൺറോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു. മൺറോഡിന്റെ ഇരുവശവും കാടുമൂടി ചെറുപാതയായി മാറിയിരുന്നു. റോഡിനോടുചേർന്ന് വളവിൽ ആനക്കുട്ടി നിൽക്കുന്നത് പെട്ടെന്ന് … Read more

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

കേളകം: ആറളം ഫാമിൽ കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ കാട്ടാന ബൈക്ക് യാത്രക്കാരന്റെ പിറകെ ഓടി. ആറളം ഫാം സ്‌കൂളിനു സമീപത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളെ കയറ്റിപ്പോകുകയായിരുന്ന ജീപ്പിലുള്ളവര്‍ ഒച്ച വെച്ചതോടെയാണ് യാത്രക്കാരനെ പിന്തുടർന്ന ആന പിന്തിരിഞ്ഞത്. ആറളം ഫാമിനുള്ളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കാട്ടാനകൾ പിന്തുടരുന്നതും അപകടത്തിൽപെടുന്നതും പതിവാണ്. ഫാമിനുള്ളിൽ അമ്പതോളം ആനകൾ തമ്പടിച്ചിട്ടുള്ളതിൽ മോഴയാനയാണ് നിരവധി ആളുകളെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തത്. ആറളത്തെ ആനകളെ തുരത്തി അതിർത്തിയിൽ ആന മതിൽ നിർമിച്ചാൽ മാത്രമേ ജനജീവിതം സമാധാനപൂർണമാകൂ എന്ന് … Read more