ഇരിട്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയലിസിസ് യൂനിറ്റ് മലയോര മേഖലയിലെ നിർധനരായ വ്യക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്നു
ഇരിട്ടി: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയലിസിസ് യൂനിറ്റ് മലയോര മേഖലയിലെ നിർധനരായ വ്യക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്നു. ഇരിട്ടി നഗരസഭയുടെ സഹായത്താൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഡയാലിസിസ് യൂനിറ്റ് നാലുവർഷം കൊണ്ട് നിർധനരായ രോഗികൾക്ക് 11867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസിസ് മെഷീനുകളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്. മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഷിഫ്റ്റ് തിങ്കളാഴ്ച മുതൽ തുടങ്ങും. ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് … Read more