ഇരിട്ടി: ഒരു കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയിലായി. പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍ സ്വദേശി സോനു മഹാവീറിനെ (29) ഇരിട്ടി പൊലീസ് പിടികൂടിയത്.
ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്.