ലഹരികടത്ത് തടയാൻ അതിർത്തിയിൽ ‘ഹീറോ’യുടെ സഹായത്തോടെ പരിശോധന

ലഹരികടത്ത് തടയാൻ അതിർത്തിയിൽ ‘ഹീറോ’യുടെ സഹായത്തോടെ പരിശോധന

ഇരിട്ടി: ലഹരികടത്ത് തടയാൻ കേരള- കർണാടക അതിർത്തി കൂട്ടുപുഴയിൽ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ വാഹന പരിശോധന. ലഹരി ഉൽപന്നങ്ങൾ മണത്ത് കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ഹീറോ എന്ന പൊലീസ് നായുടെ സഹായത്തോടെയാണ് പരിശോധന ശക്തമാക്കിയത്. കർണാടകയിലെ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വൻതോതിലാണ് ലഹരി ഉൽപന്നങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്നത്. ബസുകളിലുൾപ്പെടെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പരിശോധനയിൽ ഒഴിഞ്ഞു പോകുന്നത് വ്യാപക പരാതികൾക്കിടയായതോടെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായുടെ സേവനവും പരിശോധനക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്. കഞ്ചാവ്, ഹാഷിഷ് … Read more

തലശ്ശേരിയിൽ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരിയിൽ  വിദ്യാർഥിനിയെ  ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട്‌ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബു(39)വാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ചയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. തലശ്ശേരിയിലെത്തിച്ച്‌ ചോദ്യംചെയ്‌തശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. റിമാൻഡിലുള്ള പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തുടരന്വേഷണം കണ്ണവം, അമ്പലവയൽ പൊലീസിന്‌ കൈമാറും. സംഭവം നടന്നത്‌ ഈ സ്‌റ്റേഷൻ പരിധികളിലാണ്‌. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്. കൂട്ടുകാരികളോട്‌ നടത്തിയ വെളിപ്പെടുത്തലാണ്‌ … Read more

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പുന്നാട് സ്വദേശി പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസിൽ മുസ്തഫയെയാണ് (50) ഇരിട്ടി എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലക്ക് സമീപം പിടികൂടിയത്. ഇയാളിൽനിന്ന് 75 പാക്കറ്റ് ഹാൻസും 4000 രൂപയും കണ്ടെടുത്തു. കർണാടകയിൽനിന്നുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇരിട്ടി മേഖലകളിലും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11ഓടെ കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്ത് ബോംബേറുണ്ടായത്. കാറിനു മുന്നിൽ റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികൾ ഓടി മറയുന്നത് കണ്ടതായും അമൽ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലൻ ദിനാചരണ​ത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങൾ … Read more

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞു കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ.പി സഹദി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്. അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ കൊളപ്പാലയിലെ റമീസ് (24), കെ.പി. ഹൗസിൽ ഷമീറിന്റെ മകന്‍ അഷർ എന്ന അസറുദ്ദീൻ (24) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടി​ലെത്തിയ അസറുദ്ദീനും … Read more