ഇരിട്ടി പാർക്കിങ് മേഖലയിൽ അപകടഭീഷണിയായി തണൽ മരം
ഇരിട്ടി: നഗരത്തിലെ പാർക്കിങ് ഏരിയയിൽ അപകടഭീഷണിയായി തണൽമരം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ബൈപാസ് റോഡിന് സമീപത്തെ പാർക്കിങ് ഏരിയയിലാണ് തണൽ മരം ഭീഷണിയാവുന്നത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശമാണിത്. വർഷങ്ങളായി മിനി ചരക്ക് വാഹനം പാർക്ക് ചെയ്യുന്ന പ്രദേശത്തോട് ചേർന്ന് നിരവധി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്താണ് തണൽ മരത്തിന്റെ വലിയ ശാഖ ചെരിഞ്ഞ് തൂങ്ങിനിൽക്കുന്നത്. പൊങ്ങ് മരമായതിനാൽ ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. ചെരിഞ്ഞ് തൂങ്ങിയ കൂറ്റൻ ശിഖരത്തിനിടയിലൂടെയാണ് പ്രദേശത്തെ ഒരു … Read more