തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു
തലശ്ശേരി: ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപന നടത്തുന്ന നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനം തീപിടിച്ച് നശിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിലാണ് ബുധനാഴ്ച അർധരാത്രി ഒന്നോടെ തീപിടിത്തമുണ്ടായത്. മൂന്ന് മുറികളിലായി സൂക്ഷിച്ച കെമിക്കൽസ്, ലാബ് ഉപകരണങ്ങൾ, ഗ്ലാസ് വെയേഴ്സുകൾ, സർജിക്കൽസ് ഉപകരണങ്ങൾ മൊത്തമായി കത്തിനശിച്ചു. സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയവർ കെട്ടിടത്തിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ടയുടനെ അഗ്നിരക്ഷ സേനയിൽ വിവരമറിയിക്കുകയായിരുന്നു. മൂന്ന് യൂനിറ്റെത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാനായത്. ഓഫിസിലെ കമ്പ്യൂട്ടർ, … Read more