മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

പ​ഴ​യ​ങ്ങാ​ടി: ജൈ​വ വൈ​വി​ധ്യ കേ​ന്ദ്ര​മാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ വീ​ണ്ടും തീ​പി​ത്തം. ഞാ​യ​റാ​ഴ്ച തീ​പി​ടി​ച്ച് പു​ൽ​മേ​ടു​ക​ൾ ക​ത്തി​യ അ​തേ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ വീ​ണ്ടും തീ​പി​ടി​ത്തമുണ്ടായ​ത്. മാ​ടാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഭാ​ഗി​ക​മാ​യി തീ​യ​ണ​ച്ചു. പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും തീ​യ​ണ​ച്ച​ത്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ പു​ൽ​മേ​ടു​ക​ളി​ൽ തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​താ​ണ് ഏ​ക്ക​റു​ക​ളോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി​യ​മ​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഒ​രേ സ​മ​യ​ത്താ​ണ് മാ​ടാ​യി​പ്പാ​റ​യി​ൽ തീ ​പ​ട​ർ​ന്ന​ത്. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​കാ​ല​യ​ള​വി​ൽ 10 … Read more

മാടായിപ്പാറയിൽ തീപിടിത്തം: രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു

മാടായിപ്പാറയിൽ തീപിടിത്തം: രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് മാ​ടാ​യി​പ്പാ​റ​യി​ലെ മാ​ടാ​യി കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. പു​ല്ലു​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും ജീ​വ​ജാ​ല​ങ്ങ​ളും വെ​ന്തെ​രി​ഞ്ഞു. പ​യ്യ​ന്നൂ​രി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​യെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​യി​ട്ട​താ​ണെ​ന്ന് ക​രു​തു​ന്നു.

ആ​റ​ളം ഫാ​മിലെ കാട്ടാനയെ തുരത്തൽ; ഒന്നാംഘട്ടം വിജയം

ആ​റ​ളം ഫാ​മിലെ കാട്ടാനയെ തുരത്തൽ; ഒന്നാംഘട്ടം വിജയം

കേ​ള​കം: ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി ത​മ്പ​ടി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി വ​നം​വ​കു​പ്പി​ന്റെ തീ​വ്ര​യ​ജ്ഞ പ​രി​പാ​ട​ക്ക് തു​ട​ക്കം. ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ അ​ഞ്ച് കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് ദൗ​ത്യ സം​ഘം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ആ​രം​ഭി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ദൗ​ത്യ​ത്തി​ൽ ആ​ദ്യ ദി​വ​സം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്തി കാ​ട് ക​യ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ഇ​തി​ന്റെ മു​ന്നോ​ടി​യാ​യി ഫാം ​പ്ര​ദേ​ശ​ത്ത് … Read more

കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി

കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ന​യാ​നി​ക്ക​ൽ സെ​ബാ​സ്‌​റ്റ്യ​ന്റെ പ​റ​മ്പി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ  ക​ണ്ട​ത് പേ​രാ​വൂ​ർ: കോ​ള​യാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടുപോ​ത്തു​ക​ളി​റ​ങ്ങി. കോ​ള​യാ​ട് ടൗ​ണി​നു സ​മീ​പം സെ​ന്റ് കൊ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ന​യാ​നി​ക്ക​ൽ സെ​ബാ​സ്‌​റ്റ്യ​ന്റെ പ​റ​മ്പി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ന​പാ​ല​ക​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി കാ​ട്ടുപോ​ത്തു​ക​ളെ ശ്ര​മ​ക​ര​മാ​യി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ സു​ധീ​ർ ന​രോ​ത്ത്, ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ അ​ഖി​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക … Read more

തലശ്ശേരി കാർണിവലിന് തുടക്കം

തലശ്ശേരി കാർണിവലിന് തുടക്കം

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി കാ​ർ​ണി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​ഞ്ഞു. ഒ​രാ​ഴ്ച നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ കാ​ർ​ണി​വ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ഖ്യാ​തി​ഥി​യും സ​ബ്‌​ക​ല​ക്‌​ട​ർ സ​ന്ദീ​പ്‌​കു​മാ​ർ വി​ശി​ഷ്‌​ടാ​തി​ഥി​യു​മാ​യി. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ സി.​കെ. ര​മേ​ശ​ൻ, കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ. ആ​ശ, ആ​ർ​ട്ടി​സ്‌​റ്റ്‌ കെ.​കെ. മാ​രാ​ർ, സി.​പി. സ​ന്തോ​ഷ്‌​കു​മാ​ർ, കെ. ​സു​രേ​ശ​ൻ, കാ​സിം ഇ​രി​ക്കൂ​ർ, വ​ർ​ക്കി വ​ട്ട​പ്പാ​റ, … Read more

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്തി​ന്റെ പേ​ര് നി​ർ​ദേ​ശി​ച്ച​താ​ണ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ മ​ത്സ​രി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണം. അ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള​വ​ർ വ​ര​ട്ടെ​യെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, കെ.​എ​സ്.​യു ഭാ​ര​വാ​ഹി​ക​ൾ, കെ.​പി.​സി.​സി​യു​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ​എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. … Read more