Wed. May 8th, 2024

കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി

By editor Mar3,2024 #kannur news
കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ന​യാ​നി​ക്ക​ൽ സെ​ബാ​സ്‌​റ്റ്യ​ന്റെ പ​റ​മ്പി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ  ക​ണ്ട​ത്

പേ​രാ​വൂ​ർ: കോ​ള​യാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടുപോ​ത്തു​ക​ളി​റ​ങ്ങി. കോ​ള​യാ​ട് ടൗ​ണി​നു സ​മീ​പം സെ​ന്റ് കൊ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ന​യാ​നി​ക്ക​ൽ സെ​ബാ​സ്‌​റ്റ്യ​ന്റെ പ​റ​മ്പി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ന​പാ​ല​ക​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി കാ​ട്ടുപോ​ത്തു​ക​ളെ ശ്ര​മ​ക​ര​മാ​യി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.

കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ സു​ധീ​ർ ന​രോ​ത്ത്, ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ അ​ഖി​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ കാ​ട്ടുപോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തിയത്. പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!