പഴയങ്ങാടി: മാടായിപ്പാറയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു.ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മാടായിപ്പാറയിലെ മാടായി കോളജിന് സമീപത്തുനിന്ന് തീ പടർന്നുപിടിച്ചത്. പുല്ലുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ മിനിറ്റുകൾക്കകം തീ പടരുകയായിരുന്നു.
അപൂർവയിനം സസ്യങ്ങളും ജീവജാലങ്ങളും വെന്തെരിഞ്ഞു. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകളോളം പണിയെടുത്താണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്ന് കരുതുന്നു.