യു.ഡി.എഫും ബി.ജെ.പിയും കേരളത്തിന്റെ പുരോഗതിക്ക് തടസ്സം -മുഖ്യമന്ത്രി
തലശ്ശേരി: കേരളത്തിന്റെ പുരോഗതിക്കെതിരായ സമീപനമാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ബഹിഷ്കരിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ തെറ്റായ നയങ്ങളെ എതിർക്കാൻ കേരളത്തിലെ യു.ഡി.എഫ് തയാറല്ല. കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നു. കേരളത്തോട് പക പോക്കൽ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രത്തിന് എത്ര … Read more