കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി.പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള 9270 പേ​രി​ൽ നി​ന്നാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി 1796 പേ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജി​ന് പോ​കാ​ൻ 3458 പേ​രാ​ണ് ഇ​ത്ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ണ്ണൂ​രി​ന് പു​റ​മേ കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ൽ നി​ന്നാ​ണ് 1796 പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ലൂ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ ന​റു​ക്കെ​ടു​പ്പ് … Read more

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്‌​റ്റ​ഡീ​സി​ന് (കു​ഫോ​സ്) കീ​ഴി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ കോ​ള​ജാ​ണ് പ​യ്യ​ന്നൂ​രി​ലേ​ത്. പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ഒ​രു​ക്കി​യ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ (പ​ഴ​യ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യം) കോ​ള​ജി​ലെ ആ​ദ്യ​ബാ​ച്ച് ക്ലാ​സു​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു. കോ​ള​ജി​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​യ്യ​ന്നൂ​ർ … Read more

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കേളകം (കണ്ണൂർ): ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയമകൻ നെബിൻ ജോസ് (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണയിൽ വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി ലിജോ പുഴയിലിറങ്ങിയപ്പോൾ കാൽതെറ്റി ആഴത്തിലേക്ക് പതിച്ചു. ഇതിനിടെ, ഇരട്ടത്തോട് പാലത്തിന്റെ തൂണിന് സമീപത്തെ കയത്തിലകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചളിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു … Read more

ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒന്നാം പ്രതിക്ക് 12 വർഷം തടവ്, 1.25 ലക്ഷം പിഴ

ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒന്നാം പ്രതിക്ക് 12 വർഷം തടവ്, 1.25 ലക്ഷം പിഴ

ത​ല​ശ്ശേ​രി: ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം റോ​യ​ൽ ഹെ​വ​ൻ അ​പ്പാ​ർ​ട്മെ​ന്റി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന സേ​വ്യ​ർ മാ​ത്യു​വി​നെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​ന്നാം പ്ര​തി റോ​യ​ൽ ഹെ​വ​ൻ അ​പ്പാ​ർ​ട്മെൻറി​ലെ സി. ​ജി​തേ​ന്ദ്ര എ​ന്ന ജി​ത്തു​വി​നെ​യാ​ണ് (51) ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ശി​ക്ഷി​ച്ച​ത്. ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യാ​ണ് 12 വ​ർ​ഷം … Read more

എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി ദേവികൃഷ്ണയിൽ എം. രാധാകൃഷ്ണൻ (62) ആണ് പിടിയിലായത്​. മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ റീന മേരി ഡേവിഡും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാഹി പൊലീസ് … Read more