ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും ധർമക്കുളം വറ്റിവരണ്ടു
മുഴപ്പിലങ്ങാട്: ശോചനീയാവസ്ഥയിലായ മുഴപ്പിലങ്ങാട് കുളം ബസാറിലെ ധർമക്കുളം 2017ൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 16 ലക്ഷം ചെലവഴിച്ച് നവീകരിച്ചെങ്കിലും അത് വേണ്ടത്ര പ്രയോജനപ്പെടുത്താനായില്ല. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ പൊതുകിണറും പൊതുകുളവും നവീകരിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കുളം ബസാറിലെ ധർമക്കുളവും സർക്കാർ ചെലവിൽ നവീകരിച്ചത്. മഴക്കാലത്ത് വെള്ളം നിറഞ്ഞാലും പൊതുജനങ്ങൾക്ക് കുളിക്കാനും അനുയോജ്യമല്ലാത്തത് കാരണം ആരും കുളത്തിലിറങ്ങാറില്ല. കുളം നിറയുന്ന അവസ്ഥയിൽ പുറത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാത്തതും കുളിക്കുന്നതിന് തടസ്സമാകുന്നു എന്നാണ് … Read more