‘കുരുമുളക് വള്ളിയിൽ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധം’; സഹോദരനെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും
കുടുംബസ്വത്തിലെ കുരുമുളക് വള്ളിയിൽ നിന്ന് ഒരു പിടി കുരുമുളക് പറിച്ച വിരോധത്തിൽ സ്വന്തം ജ്യേഷ്ഠസഹോദരനായ ബുദ്ധനായ്ക്കിനെ (42) ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണ നായ്ക് എന്ന ബിജു (40) വിനെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (3) ജഡ്‌ജ് എവി ഉണ്ണികൃഷ്ണൻ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറി ബുദ്ധനായ്ക്കിൻ്റെ ഭാര്യയെയും … Read more