പോലീസ് സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

പോലീസ്  സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

കണ്ണൂർ: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെകുത്തേറ്റ ലോറി ഡ്രൈവർ മരിച്ചത് റോഡരികിൽ ചോരവാർന്ന്. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) കണ്ണൂർ പൊലീസ് ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപം കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനരികിൽ മരിച്ചത്. സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ … Read more

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശനെ (32) ആണ് ശിക്ഷിച്ചത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതി കാണിക്കാരൻ രമേശൻ താമസിക്കുന്ന വീട്ടിൽവെച്ച് എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയെ 2018 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോം എസ്.ഐയായിരുന്ന എം.എൻ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഞ്ചോളം … Read more

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യുവാവ് അറസ്റ്റിൽ

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ഴി​ക്കോ​ട്ട് പൊ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ശൂർക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ന​വേ​ന്ദ്ര​നാ​ഥ​നാ​ണ് (39) പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച നാ​ല് ഫോ​ണു​ക​ൾ കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ന​ടു​ത്ത ക​ട​യി​ൽ വി​ൽ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ക​ട​യി​ലു​ള്ള​വ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഫോ​ണു​ക​ൾ ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​വ​ർ​ന്ന​താ​ണെ​ന്ന് പു​റ​ത്തു​വ​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജ്, താ​മ​സ​സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​പ​ഹ​രി​ച്ച​ത്. ത​ല​ശ്ശേ​രി​യി​ലെ … Read more

തളിപ്പറമ്പിലെ ജ്വല്ലറിയിലെ മോഷണം; മൂന്നാമത്തെ സ്ത്രീയും പിടിയിൽ

തളിപ്പറമ്പിലെ ജ്വല്ലറിയിലെ മോഷണം; മൂന്നാമത്തെ സ്ത്രീയും പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയപാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽനിന്ന് കഴിഞ്ഞ മാസം ഒമ്പതിന് വൈകീട്ടാണ് മോഷണം നടന്നത്. ജ്വല്ലറിക്കാരെ കബളിപ്പിച്ച് മൂന്നുപവൻ സ്വർണവളകളാണ് മോഷ്ടിച്ചത്. തുടർന്ന് മോഷ്ടാക്കളിൽ രണ്ടുപേരെ വടകരയിൽ, സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വ്യാപാരികൾ പിടികൂടി പൊലീസിലേൽപിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഇപ്പോൾ … Read more

കൂത്തുപറമ്പിൽ ബസ് യാത്രക്കിടെ സ്വർണമാല കവർന്നു

കൂത്തുപറമ്പിൽ ബസ് യാത്രക്കിടെ സ്വർണമാല കവർന്നു

കൂത്തുപറമ്പ്: ബസ് യാത്രക്കിടെ സ്ത്രീയുടെ സ്വർണമാല കവർന്നു. അഞ്ചരക്കണ്ടിക്കടുത്ത ചാമ്പാട് സ്വദേശിനി വല്ലിയുടെ രണ്ടുപവനോളം വരുന്ന മാലയാണ് കവർന്നത്. കഴിഞ്ഞദിവസം രാവിലെ കൂത്തുപറമ്പിൽനിന്നും നിർമലഗിരിയിലേക്കുള്ള ബസ് യാത്രാമധ്യേയാണ് സ്വർണമാല നഷ്ടമായത്. കൂത്തുപറമ്പ് പൊലീസ്, ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്റ്റാൻഡിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ഒരുമാസം മുമ്പും കൂത്തുപറമ്പ് സ്റ്റാൻഡിൽ മറ്റൊരു യാത്രക്കാരിയുടെ സ്വർണമാല കവർന്നിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ നാടോടി സ്ത്രീകളായ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. … Read more

കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. … Read more