പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ മോഷണം പോയി; ആദിവാസി യുവതിക്ക് 14 ലക്ഷം പിഴ
ഇരിട്ടി: പതിച്ചുകിട്ടിയ ഭൂമിയിൽനിന്നും തേക്കുമരങ്ങൾ മോഷണം പോയതിനെ തുടർന്ന് തില്ലങ്കേരി ശങ്കരൻക്കണ്ടി നഗറിലെ എസ്.കെ. സീതക്ക് ലഭിച്ചത് 14 ലക്ഷത്തിന്റെ പിഴ. തേക്കുമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയതിന് 14,66,834 രൂപയാണ് റവന്യൂ വകുപ്പ് എസ്.കെ സീതക്ക് പിഴ ചുമത്തിയത്. 20 കൊല്ലം മുമ്പ് നടന്ന സംഭവത്തിൽ നോട്ടീസ് ലഭിച്ചതോടെ അമ്പരന്നിരിക്കുന്ന കുടുംബത്തിന് ഇപ്പോൾ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വാക്കുകളിൽ മാത്രമാണ് ആശ്വാസം. 2003ലാണ് മട്ടന്നൂർ കീച്ചേരിയിൽ സീതക്ക് ഒരേക്കർ ഭൂമി റവന്യൂ വകുപ്പ് പതിച്ചുനൽകിയത്. … Read more