മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം
തലശ്ശേരി: നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും തലശ്ശേരി കടൽക്കരയിൽ മാലിന്യം തള്ളുന്നതിന് അറുതിയില്ല. കടൽപാലം പരിസരത്തും മൊത്ത മത്സ്യമാർക്കറ്റ് പരിസരത്തും ദിവസവും മാലിന്യം കുമിയുകയാണ്. ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും സ്ഥിതി വ്യത്യസ്തമല്ല. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുളള റോഡരികിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നത് തടയാനും നടപടിയില്ല. കുറ്റകൃത്യം കണ്ടെത്താൻ നഗരസഭ പലയിടങ്ങളിലായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കാമറയുള്ള ഭാഗങ്ങളിൽ തന്നെ നിയമലംഘനം തുടരുകയാണ്. രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. … Read more