10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സൈ​ദാ​ർ​പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 10 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ നീ​ർ​ച്ചാ​ൽ കൊ​ത്തേ​ന്റ​വി​ട ഹൗ​സി​ൽ കെ.​വി. ഫൈ​സ​ൽ (34), ക​ണ്ണൂ​ർ ത​യ്യി​ൽ മ​ര​ക്കാ​ർ​ക​ണ്ടി സ​മീ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ കെ.​പി. സി​യാ​ദ് (36) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടു​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. … Read more

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കോ​ടി​യേ​രി​ക്ക​ടു​ത്ത മൂ​ഴി​ക്ക​ര കൊ​പ്പ​ര​ക്ക​ളം റോ​ഡി​ലെ ശ്രേ​യ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ശ്രീ​ധ​ര​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ മു​ൻ​വ​ശ​ത്തേ​ക്കാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. വീ​ടി​ന്റെ ത​റ​ക്കും ചെ​ടി​ച്ച​ട്ടി​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ബോം​ബി​ന്റെ ചീ​ളു​ക​ൾ തെ​റി​ച്ച് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​നും ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ സ​മ​യ​ത്ത് ഷാ​ജി​യും കു​ടും​ബ​വും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ പു​ക​യാ​ണ് ക​ണ്ട​തെ​ന്ന് മാ​താ​വ് സു​മ​തി പ​റ​ഞ്ഞു. എ.​എ​സ്.​പി അ​രു​ൺ … Read more

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് പു​തി​യ​ങ്ങാ​ടി, പ​രി​പ്പു​തോ​ട് മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് മേ​ഖ​ല​യി​ൽ കാ​ട്ടാ​നകൂ​ട്ടം നാ​ശം വി​ത​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഹ​മ്മ​ദി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, ചേ​ന, ക​പ്പ തു​ട​ങ്ങി​യ സ​ർ​വ വി​ള​ക​ളും ന​ശി​പ്പി​ച്ചു. ആ​റ​ളം ഫാ​മി​ൽ നി​ന്നും ക​ക്കു​വ പു​ഴ ക​ട​ന്ന് എ​ത്തു​ന്ന ആ​ന​ക​ൾ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ​രി​പ്പു​തോ​ട്, പു​തി​യ​ങ്ങാ​ടി … Read more

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുബഷിറയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവശ്ശേരിപ്പറമ്പില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. ചാവശ്ശേരിപ്പറമ്പില്‍നിന്ന് പത്തൊന്‍പതാം മൈലിലേക്ക് വരുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് പോകുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷിറയുടെ സഹോദരി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ മുന്നിൽ മറ്റൊരു വാഹനത്തില്‍ പത്തൊന്‍പതാം മൈലിലേക്ക് പോകുന്നുണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും … Read more

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: ‘നിലം തൊ​ടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു. ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ … Read more

കണ്ണൂരിൽ മഴ ശക്തം; മലയോര മേഖലയിൽ പരക്കെ നാശം

കണ്ണൂരിൽ മഴ ശക്തം; മലയോര മേഖലയിൽ പരക്കെ നാശം

ഇ​രി​ട്ടി: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​ല​യോ​ര​ത്ത് പ​ര​ക്കെ നാ​ശം. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം നി​ല​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലാ​ണ് സം​ഭ​വം. സ​മാ​ന്ത​ര റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ മാ​ക്കൂ​ട്ടം ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റി​ൽ​നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൂ​റ്റ​ൻ മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കാ​ർ ക​ട​ന്നു​പോ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​രം … Read more