ഇരിട്ടി പഴയ പാലത്തിൽ അറ്റകുറ്റപ്പണി – ഗതാഗതം നിരോധിച്ചു

ഇരിട്ടി പഴയ പാലത്തിൽ അറ്റകുറ്റപ്പണി – ഗതാഗതം നിരോധിച്ചു

കണ്ണൂർ : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡിലെ ഇരിട്ടി പഴയ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണമായും നിരോധിച്ചു.ഗതാഗത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും തലശ്ശേരി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി. എൻജിനിയർ അറിയിച്ചു.

കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം ഇല്ലിക്കുന്നിൽ സ്വകാര്യബസ് മറിഞ്ഞ് 55 പേർക്ക് പരിക്കേറ്റു

കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം ഇല്ലിക്കുന്നിൽ സ്വകാര്യബസ് മറിഞ്ഞ് 55 പേർക്ക് പരിക്കേറ്റു

തലശ്ശേരി : കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം ഇല്ലിക്കുന്നിൽ സ്വകാര്യബസ് മറിഞ്ഞ് 55 പേർക്ക് പരിക്കേറ്റു. അഞ്ചരക്കണ്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.15-നാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 55 പേർ തലശ്ശേരി സഹകരണ ആസ്പത്രിയിലും തലശ്ശേരി ജനറൽ ആസ്പത്രിയിലും ചികിത്സ തേടി. ആറുപേർക്ക് സാരമായ പരിക്കുണ്ട്. ഇല്ലിക്കുന്ന് കയറ്റം കയറി തൊട്ടടുത്ത വളവിലെത്തിയപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

കേളകം: ആറളം ഫാമിൽ കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ കാട്ടാന ബൈക്ക് യാത്രക്കാരന്റെ പിറകെ ഓടി. ആറളം ഫാം സ്‌കൂളിനു സമീപത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളെ കയറ്റിപ്പോകുകയായിരുന്ന ജീപ്പിലുള്ളവര്‍ ഒച്ച വെച്ചതോടെയാണ് യാത്രക്കാരനെ പിന്തുടർന്ന ആന പിന്തിരിഞ്ഞത്. ആറളം ഫാമിനുള്ളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കാട്ടാനകൾ പിന്തുടരുന്നതും അപകടത്തിൽപെടുന്നതും പതിവാണ്. ഫാമിനുള്ളിൽ അമ്പതോളം ആനകൾ തമ്പടിച്ചിട്ടുള്ളതിൽ മോഴയാനയാണ് നിരവധി ആളുകളെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തത്. ആറളത്തെ ആനകളെ തുരത്തി അതിർത്തിയിൽ ആന മതിൽ നിർമിച്ചാൽ മാത്രമേ ജനജീവിതം സമാധാനപൂർണമാകൂ എന്ന് … Read more

ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി റോഡിൽ രാമപുരം ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറിയിൽനിന്ന് തെറിച്ചുവീണ് ഡ്രൈവർ തിരുപ്പൂർ സ്വദേശി അജിത്തിന് (32) പരിക്കേറ്റു. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോവുകയായിരുന്ന ടി.എൻ. 58 എ ഇ 638 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ച രണ്ടിനാണ് … Read more

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ

കണ്ണൂർ : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കണ്ണൂരിൽ നടക്കും. 16 വേദികളിലായാണ് മത്സരം. 15 ഉപ ജില്ലകളിലെ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന്‌ 6000 കുട്ടികൾ പങ്കെടുക്കും. 297 ഇനങ്ങളിലാണ് മത്സരമുണ്ടാകുക. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടക്കുക. വേദികൾ: മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ, ടൗൺ സ്ക്വയർ, ടൗൺ എച്ച്.എസ്.എസ്., ശിക്ഷക് സദൻ പ്രധാന ഹാൾ, ശിക്ഷക്‌ സദൻ മിനി ഹാൾ, താവക്കര യു.പി., തളാപ്പ് മിക്സഡ് യു.പി., … Read more

മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ

മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ

കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തുനിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്ത് റോഡരികിൽ മിനി ടാങ്കർ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് സമീപത്ത് ഹോട്ടൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്. വാഹനത്തിലുള്ളവരെ പൊലീസ് ചോദ്യംചെയ്തപ്പോൾ മാലിന്യം തള്ളിയതാണെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചെറുവഞ്ചേരി സ്വദേശി കാഞ്ഞിരത്തുങ്കൽ കെ. ഋത്വിക്, പള്ളിക്കുന്ന് പാറത്തറയിൽ മുഹമ്മദ് … Read more