മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മൊകേരി മാക്കൂൽപീടിക അക്കാനിശ്ശേരി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

പയ്യോളി: രാജ്യസഭ എം.പി സ്ഥാനം അലങ്കാരവസ്തുവായി കാണില്ലെന്നും പകരം നാടിന്റെ വികസനാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും പി.ടി. ഉഷ എം.പി. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി കായികമേഖലയിൽ രാജ്യത്തിന്റെ യശസ്സുയർത്താൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ട്. പിന്നിട്ട നാൾവഴികളിൽ തന്നെ ചെറുപ്പകാലം മുതൽ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന പിതാവും ഭർത്താവുമടക്കം തന്റെ കുടുംബാംഗങ്ങൾ, അധ്യാപകർ, പരിശീലകർ, നാട്ടുകാർ തുടങ്ങിയവരുടെയെല്ലാം പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന പി.ടി. ഉഷയും എം.പിയും ഉണ്ടാകുമായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പയ്യോളി പൗരാവലി … Read more

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ് പയ്യന്നൂർ ∙ പിങ്ക് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസ ഭാഗമായി 15 മുതൽ 31 വരെ ഗവ. താലൂക്ക് ആശുപത്രിയുടെ പിൻവശത്തുള്ള റാഡ്‌സോൺ സ്കാൻസ് സെന്ററിൽ സ്തനാർബുദ നിർണയ ക്യാംപ് നടക്കും. 8078060606.

അധ്യാപക നിയമനം -Kannur

അധ്യാപക നിയമനം -Kannur

അധ്യാപക നിയമനം നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നു. കേരള ഹയർ സെക്കൻഡറി യോഗ്യത അനിവാര്യം. 19നു രാവിലെ 11നു സർട്ടിഫിക്കറ്റുകളുമായി ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 940000965, 0497 2871789. ∙തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ് എസിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് ടീച്ചറെ താൽക്കാലികമായി നിയമിക്കുന്നു.17ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. … Read more

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അമ്മയെയും മകളെയും വീട്ടില്‍ കയറിവെട്ടി: പ്രതി പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അമ്മയെയും മകളെയും വീട്ടില്‍ കയറിവെട്ടി: പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ന്യൂമാഹി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിച്ചത്.  ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്. ഇന്ദുലേഖയും പൂജയും നിലവില്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവിസ് തുടങ്ങുന്നു

കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവിസ് തുടങ്ങുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും. 29,654 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് ശൈത്യകാല ഷെഡ്യൂളുകളില്‍ മറ്റു പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍നിന്ന് നടത്തുന്ന അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ വിന്റര്‍ ഷെഡ്യൂളിലും തുടരും. … Read more