എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണവീട്ടില് പി.എ. ഷമ്മാസ് (23), സീതീസാഹിബ് ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ. മുനീബ് (34) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് എസ്.ഐ പി. റഫീക്ക് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കരിമ്പത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്.സര്‍സയ്യിദ് കോളജ് പരിസരത്ത് എം.ഡി.എം.എ … Read more