ദേശീയപാത വികസനം; പാപ്പിനിശ്ശേരി-വളപട്ടണം പുതിയ പാലം പ്രവൃത്തി പുരോഗമിക്കുന്നു
പാപ്പിനിശ്ശേരി: ദേശീയ പാതയിൽ പാപ്പിനിശേരി-തുരുത്തി-വളപട്ടണം പുഴയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പുതിയ പാലം പ്രവൃത്തി പുരോഗമിക്കുന്നു. ജോലികള്‍ സുഗമമായി നടത്താൻ തയാറാക്കിയ ബാര്‍ജിന്റെ സഹായത്തോടെയാണ് പാലം പ്രവൃത്തി നടന്നുവരുന്നത്. നിലവില്‍ വളപട്ടണം പുഴക്ക് കുറുകെ തളിപ്പറമ്പ്-കണ്ണൂര്‍ ദേശീയപാതയിലെ വളപട്ടണം പാലത്തെക്കാള്‍ ഏറെ നീളമുള്ളതാണ് പുതുതായി നിർമിക്കുന്ന പാലം. വളപട്ടണം പുഴയിൽ 32 മീറ്റർ താഴ്ചയില്‍ പൈലിങ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്. തുരുത്തിയില്‍ പുഴയിലെ മണ്ണിടല്‍ മാസങ്ങൾക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. പാലത്തിന്റെ മധ്യഭാഗത്തുള്ള ഒരു സ്പാൻ 50 മീറ്റർ … Read more