കണ്ണൂരിൽ 92കാരിയുടെ വോട്ട് ചെയ്തത് സി.പി.എം നേതാവെന്ന് പരാതി -ദൃശ്യങ്ങൾ പുറത്ത്
കല്ല്യാശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിലെ വീട്ടിൽ വോട്ടിന്റെ ഭാഗമായി കണ്ണൂരിൽ 92കാരിയുടെ വോട്ട് ചെയ്തത് സി.പി.എം നേതാവെന്ന് പരാതി. കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷിനെതിരെയാണ് പരാതി ഉയർന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച ഗണേഷിനെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി ഉപവരണാധികാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്ല്യാശ്ശേരിയിലാണ് പരാതിക്കിടയായ സംഭവം നടന്നത്. പരാതിക്കിടയായ വോട്ട് രേഖപ്പെടുത്തലിന്റെ കാമറ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷ് … Read more