എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ പ്രയോഗിക്കാനായിരുന്നുവെന്നും ആരായിരുന്നു ഉന്നമെന്നും വി.ഡി. സതീശൻ ചോദിച്ചു. പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം രക്തസാക്ഷിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഇനി പറയേണ്ടതും അറിയേണ്ടതും ഇത്രയും കാര്യങ്ങൾ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി? ആർക്കെതിരെ പ്രയോഗിക്കാനായിരുന്നു? ആരായിരുന്നു ഉന്നം? സി.പി.എമ്മാണ് … Read more

പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

കണ്ണൂര്‍: പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്തുപറമ്പ് ത​ങ്കേശപുരയിൽ ഷാജിൽ (27), കൂട്ടാളി കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോർഡറിൽ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറിൽ ഉൾപ്പെടെ 12 പേരാണ് കേസിൽ ഉൾപ്പെട്ടത്. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ … Read more

പാനൂരിൽ അറസ്റ്റിലായത് പ്രാദേശിക നേതാക്കള്‍; ഡി.വൈ.എഫ്.ഐക്ക് പങ്കില്ല -വി.കെ. സനോജ്

പാനൂരിൽ അറസ്റ്റിലായത് പ്രാദേശിക നേതാക്കള്‍; ഡി.വൈ.എഫ്.ഐക്ക് പങ്കില്ല -വി.കെ. സനോജ്

കണ്ണൂർ: പാനൂര്‍ സ്ഫോടനത്തില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും സംഭവത്തിൽ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഈ സ്ഫോടനം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ എന്നാൽ ബോംബ് നിർമാണ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അറസ്റ്റിലായവരിൽ ഒന്നുരണ്ടുപേർ സംഘടനയുടെ പ്രാദേശിക നേതാക്കളാണ്. അവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാണ്. അതല്ലാതെ ആര്‍ക്കെങ്കിലും സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു. പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം … Read more

വിവാദം കെട്ടടങ്ങിയാൽ മരിച്ചയാൾ രക്തസാക്ഷി, ഫണ്ട് പിരിക്കും മണ്ഡപം പണിയും; സി.പി.എം നേതാക്കളുടെ വീട് സന്ദർശനത്തിൽ കെ.കെ. രമ

വിവാദം കെട്ടടങ്ങിയാൽ മരിച്ചയാൾ രക്തസാക്ഷി, ഫണ്ട് പിരിക്കും മണ്ഡപം പണിയും; സി.പി.എം നേതാക്കളുടെ വീട് സന്ദർശനത്തിൽ കെ.കെ. രമ

വടകര: പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷ​റി​ന്‍റെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് നേതാക്കളാരും മരണവീട്ടിൽ പോവില്ലെന്ന് കെ.കെ. രമ പറഞ്ഞു. അതെല്ലാം തന്ത്രപൂർവം കൈകാര്യം ചെയ്യാൻ സി.പി.എമ്മിന് അറിയാം. ആരെങ്കിലും പോയാൽ അവരെ ന്യായീകരിക്കുകയും ചെയ്യും. ഇപ്പോഴത്തെ വിവാദം കെട്ടടങ്ങി കഴിഞ്ഞാൽ മരിച്ചയാൾ രക്തസാക്ഷിയായിരിക്കും. രക്തസാക്ഷിക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുകയും മണ്ഡപങ്ങൾ പണിയുകയും ചെയ്യും. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. സി.പി.എം … Read more

മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

മനുഷ്യരുടെ പാർട്ടിയാണ്; മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് പി. ജയരാജൻ

കണ്ണൂർ: കുടുംബബന്ധമോ സുഹൃത്ത് ബന്ധമോ അടിസ്ഥാനമാക്കി മരണവീട്ടിൽ പോകുന്നവരെ പാർട്ടി വിലക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യരുടെ പാർട്ടിയാണ്. നിർഭാഗ്യകരമായ സംഭവമാണ് പാനൂരിൽ നടന്നത്. പാർട്ടിക്ക് അതുമായി ബന്ധമില്ല. സ്ഫോടനത്തിൽ മരിച്ചയാളുടെ പ്രവർത്തിയെ പാർട്ടി തള്ളിപറഞ്ഞിട്ടുണ്ട്. അതിനാൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും മരണവീട്ടിൽ പോയിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി. കുടുംബാംഗങ്ങളുമായുള്ള സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ ആരെങ്കിലും നടത്തിയ സന്ദർശനത്തെ തെറ്റാണെന്ന് പറയേണ്ട കാര്യമില്ല. മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. ഒറ്റപ്പെട്ട വിഷയത്തെ പർവതീകരിച്ച് … Read more

മുളിയാത്തോട് ബോംബ് സ്ഫോടനം; അന്വേഷണം ശക്തമാക്കി പാനൂർ പൊലീസ്

മുളിയാത്തോട് ബോംബ് സ്ഫോടനം;
അന്വേഷണം ശക്തമാക്കി
പാനൂർ പൊലീസ്

പാ​നൂ​ർ: മു​ളി​യാ​ത്തോ​ട് ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ മ​രി​ക്കു​ക​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പാ​നൂ​ർ സി.​ഐ പ്രേം​സ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം. 12 ഓ​ളം പേ​ർ ഈ ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷും ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഷ​ജി​ലു​മാ​ണ് ബോം​ബ് നി​ർ​മാ​ണ​ത്തി​ന്റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്മാ​ർ. ബി​നീ​ഷാ​ണ് ഈ ​സം​ഘ​ത്തി​ന്റെ ലീ​ഡ​റെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. മു​ളി​യാ​ത്തോ​ട്, കു​ന്നോ​ത്ത്പ​റ​മ്പ്, ചെ​ണ്ട​യാ​ട്, പു​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. … Read more