പന്ന്യന്നൂരിൽ സി.എൻ.ജി ഓട്ടോ ടിപ്പറിലും കാറിലുമിടിച്ച് മറിഞ്ഞു;ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി
പാനൂർ: പന്ന്യന്നൂരിൽ നിയന്ത്രണംവിട്ട സി.എൻ.ജി ഓട്ടോ ടിപ്പറിലും കാറിലുമിടിച്ച് മറിഞ്ഞു. ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു.പന്ന്യന്നൂർ മൈത്രി മരമില്ലിനു സമീപമാണ് അപകടം. തലശ്ശേരിയിൽനിന്ന് പൂക്കോത്തേക്ക് വരുകയായിരുന്ന കെ.എൽ 58 എ.എച്ച് 3221 സി.എൻ.ജി ഓട്ടോ ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞ് കാറിലുമിടിക്കുകയായിരുന്നു. തലശ്ശേരി ഭാഗത്തേക്ക് വന്ന കെ.എൽ10 ബിബി 3634 ടിപ്പറിലും കെ.എൽ 58 എൻ 4909 കാറിലുമാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സി.എൻ.ജി ഓട്ടോയിൽനിന്ന് ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് അപകട … Read more