ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി അറസ്റ്റിൽ

ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി അറസ്റ്റിൽ

വർക്കല: ഫ്രഞ്ച് വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടിൽ കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. പാപനാശം ഹെലിപാഡിന് സമീപത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിനടുത്തുള്ള റോഡിലൂടെ നടന്നു പോയ വയോധികയെയാണ് ജിഷ്ണു കടന്നു പിടിച്ചത്. ഇവർ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട ജിഷ്ണു പിന്നീട് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസിന്റെ വലയിൽ കുരുങ്ങിയത്.

ഓടുന്ന കാറിന് തീപിടിച്ചു; യാത്രികർക്ക് അത്ഭുത രക്ഷപ്പെടൽ

ഓടുന്ന കാറിന് തീപിടിച്ചു; യാത്രികർക്ക് അത്ഭുത രക്ഷപ്പെടൽ

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ടി​യേ​രി മു​ളി​യി​ൽ​ന​ട​യി​ൽ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 5.30നാ​യി​രു​ന്നു സം​ഭ​വം. ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ടി​യേ​രി വ​ഴി പ​ന്ത​ക്ക​ൽ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ർ. മാ​ഹി പ​ന്ത​ക്ക​ലി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളും കു​ട്ടി​യു​മു​ൾ​പ്പെ​ടെ​യു​ള്ള യാ​ത്രി​ക​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ കു​ടും​ബം കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​തി​നെ തു​ട​ർ​ന്ന് ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​സ​ര​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫി​സ​ർ ബി​നീ​ഷ് നെ​യ്യാ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കാ​ർ … Read more

തലശ്ശേരി ജനറൽ ആശുപത്രിയിലെ സേവനനിരക്ക് കൂട്ടുന്നു

തലശ്ശേരി ജനറൽ ആശുപത്രിയിലെ സേവനനിരക്ക് കൂട്ടുന്നു

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​നനി​ര​ക്കും വ​ർ​ധി​പ്പി​ക്കാ​ൻ വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന ബ്ലോ​ക്കി​ന്റെ റാ​മ്പ് പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു ന​ൽ​കും. അ​ത്യാ​ഹി​ത വി​ഭാ​ഗം ട്രോ​മാ കെ​യ​ർ സം​വി​ധാ​ന​മാ​ക്കി മാ​റ്റി സ്ഥാ​പി​ക്കും. മു​ffo​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ​ന്ന ബോ​ർ​ഡ് വെ​ക്കും. ലാ​ബ് ചാ​ർ​ജു​ക​ളി​ൽ 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തെ​റ്റ് തി​രു​ത്താ​ൻ 100 രൂ​പ​വീ​തം ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യു​മ്പോ​ൾ അ​ഡ്മി​ഷ​ൻ ചാ​ർ​ജാ​യി 20 രൂ​പ​യും മേ​ജ​ർ ശ​സ്ത​ക്രി​യ​ക്ക് 1000 രൂ​പ​യും മൈ​ന​ർ … Read more

സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ

സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ

ക​ല്ലി​ക്ക​ണ്ടി: കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ർ​ക്കാ​റുമഗ​വ​ർ​ണ​റും ത​മ്മി​ല​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​ൻ എം.​പി കു​റ്റ​പ്പെ​ടു​ത്തി. എ​ൻ.​എ.​എം കോ​ള​ജ് മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യി ‘ആ​ദ​രം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ഇ.​കെ. മു​നീ​റ ബീ​ബി, ഡോ. ​ഇ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, കാ​സിം ഉ​മ്മ​റാ​ത്ത് എ​ന്നി​വ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്. പി.​പി.​എ. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൈ​നു​ൽ ആ​ബി​ദ്, … Read more

സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

സലാല/ഇരിട്ടി: സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് (50) നാട്ടിൽ നിര്യാതനായി. ഹോൾസെയിൽ വ്യാപാരിയായ നൗഷാദ് കഴിഞ്ഞ 25 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫീറ. അഞ്ച് മക്കളുണ്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഉളിയിൽ പഴയ ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ. അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. പ്രാദേശിക കൂട്ടായ്മയായ ഉളിയിൽ വെൽഫയർ അസോസിയേഷനിൽ സജീവമായിരുന്നു.

വന്യജീവി ശല്യം; ഭീതിയിൽ മലയോരം

വന്യജീവി ശല്യം; ഭീതിയിൽ മലയോരം

കേ​ള​കം: രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ജ​നം ക​ടു​വ ഭീ​തി​യി​ൽ. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കു​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നി​ട​ങ്ങ​ളി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ ക​ടു​വ​യു​ടെ മു​ന്നി​ൽ​പെ​ട്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ശ്നം ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച റ​ബ​ർ തോ​ട്ട​ത്തി​ലെ​ത്തി​യ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി വ​ള​ർ​കോ​ട് ബി​ജു ആ​ണ് ഒ​ടു​വി​ലാ​യി ക​ടു​വ​യെ ക​ണ്ട​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ശാ​ന്തി​ഗി​രി​യി​ലെ മു​രി​ക്കി​ങ്ക​രി​യി​ൽ ക​ടു​വ​യും കു​ഞ്ഞു​ങ്ങ​ളും റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തും ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ശാ​ന്തി​ഗി​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ … Read more