മാ​ങ്ങാ​ട്ടി​ട​ത്ത് 37 വീ​ടു​ക​ൾ കൈ​മാ​റി

മാ​ങ്ങാ​ട്ടി​ട​ത്ത് 37 വീ​ടു​ക​ൾ കൈ​മാ​റി

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാം ഘ​ട്ട​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 37 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി. 60 വീ​ടു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​ന​കം മ​റ്റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് താ​ക്കോ​ൽ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​സി. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ. ഷീ​ല വി​ശി​ഷ്ടാ​തി​ഥി​യാ​യി. ബ്ലോ​ക്ക് … Read more

കെ.എം.സി.സി മുൻ നേതാവ് എം.എ റഹ്മാൻ നാട്ടിൽ നിര്യാതനായി

കെ.എം.സി.സി മുൻ നേതാവ് എം.എ റഹ്മാൻ നാട്ടിൽ നിര്യാതനായി

കെ.എം.സി.സി ത്വാഇഫ് സ്ഥാപക നേതാവും സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും ത്വാഇഫിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഹരിത രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയും ഏവർക്കും സുപരിചിതനുമായ തലശ്ശേരി നെട്ടൂർ കുന്നോത്ത് മണക്കണ്ടത്തിൽ അബ്ദുറഹ്മാൻ എന്ന എം.എ റഹ്മാൻ (66) നിര്യാതനായി. 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2021 ഡിസംബറിലാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി മുസ്ലിംലീഗിന്റെ തലശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, കുന്നോത്ത് മഹല്ല് കമ്മിറ്റി ഉപാധ്യക്ഷൻ, കുന്നോത്ത് പ്രവാസി കൂട്ടം വൈസ് പ്രസിഡന്റ് എന്നീ … Read more

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ (71) ഖത്തർ മരിച്ചു. 45 വർഷത്തിലേറെയായി ഖത്തർ പ്രവാസിയും കലാ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ ഇദ്ദേഹം അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

നിരീക്ഷണത്തിൽ കഴിഞ്ഞ പതിമൂന്നോളം കാട്ടാനകളെ കാണാനില്ല

നിരീക്ഷണത്തിൽ കഴിഞ്ഞ
പതിമൂന്നോളം കാട്ടാനകളെ
കാണാനില്ല

കേ​ള​കം: ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന തു​ര​ത്ത​ൽ ദൗ​ത്യം തു​ട​രു​മ്പോ​ൾ ര​ണ്ടാം ദി​വ​സ​വും ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ർ​ത്തി​യ പ​തി​മൂ​ന്നോ​ളം കാ​ട്ടാ​ന​ക​ളെ ശ​നി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടാം ദി​ന​മാ​യ ശ​നി​യാ​ഴ്ച​യും രാ​വി​ലെ ഏ​ഴോ​ടെ ദൗ​ത്യം ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഇ​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ർ​ന്നു. ഒ​രു​കു​ട്ടി​യാ​ന​യ​ട​ക്കം മൂ​ന്നോ​ളം ആ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും ഇ​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ന്റെ ആ​ദ്യ​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ഫാ​മി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഒ​ന്നാം ബ്ലോ​ക്കി​ൽ നി​ന്നാ​യി​രു​ന്നു തു​ര​ത്ത​ൽ ആ​രം​ഭി​ച്ച​ത്. ഒ​ന്ന്, ര​ണ്ട്, … Read more

കൊട്ടിയൂരിൽ കടുവ ഭീതി

കൊട്ടിയൂരിൽ കടുവ ഭീതി

കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ വീ​ണ്ടും ക​ടു​വ ഭീ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മ​ന്ദ​ഞ്ചേ​രി മു​ത്ത​പ്പ​ൻ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് ക​ടു​വ​യെ ക​ണ്ട​തോ​ടെ​യാ​ണ് പ്ര​ദേ​ശം വീ​ണ്ടും ഭീ​തി​യി​ലാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​രാ​യ പാ​നി​കു​ള​ങ്ങ​ര ജോ​സ​ഫ്, ദാ​സ​ൻ എ​ന്നി​വ​രാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​ടു​വ​യെ ക​ണ്ട​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പും പൊ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കൊ​ട്ടി​യൂ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി ക​ടു​വ ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ര​ന്ത​രം ആ​ളു​ക​ൾ ക​ടു​വ​യെ ക​ണ്ടി​ട്ടും കൂ​ടു​വെ​ച്ചു പി​ടി​കൂ​ടു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി … Read more

പൂട്ടിയിട്ട ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വൻ മോഷണം

പൂട്ടിയിട്ട ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വൻ മോഷണം

ഇ​രി​ട്ടി: ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ പൂ​ട്ടി​യി​ട്ട എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ൽ വ​ൻ മോ​ഷ​ണം. വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം മോ​ഷ​ണം പോ​യി. ഇ​രി​ട്ടി, ആ​ല​ക്കോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രി​ട്ടി എ​ക്‌​സ്‌​ചേ​ഞ്ചി​ന് കി​ഴി​ലെ കി​ളി​യ​ന്ത​റ, ഉ​ളി​യി​ൽ എ​ക്‌​സ്‌​ചേ​ഞ്ച്, ആ​ല​ക്കോ​ട് തേ​ർ​ത്ത​ല്ലി എ​ക്‌​സ്ചേ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വു​കാ​ര​ണം ഇ​വി​ട​ങ്ങ​ളി​ലെ ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ പൂ​ട്ടി​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള ഇ​ത്ത​രം ഓ​ഫി​സു​ക​ളി​ൽ കാ​ര്യ​മാ​യ സു​ര​ക്ഷ​സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​വർത്തി​ക്കാ​ത ഓ​ഫി​സു​ക​ളി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഭാ​ഗ​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് … Read more