കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ … Read more

എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹി പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം.  ബന്ധുക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം … Read more

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

ചൊ​ക്ലി: യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​വെ​ച്ചു ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ ഒ​ലി​പ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ കോ​റോ​ത്ത് റ​ജി​സി​ൻ (27), മൂ​ന്ന​ങ്ങാ​ടി സെ​യ്ദി​ന്റെ​വി​ടെ സാ​ദ​ത്ത് (32), ഫ​ന​ർ ഹൗ​സി​ൽ റി​സ് വാ​ൻ റ​ഫീ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു​വി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ മു​പ്പ​ൻ​റ​ക​ത്ത് സു​ഹൈ​ലി​ൻ​റെ (38) പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പു​ളി​യ​ന​മ്പ്രം ഒ​ലി​പ്പി​ൽ … Read more

കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു

കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള വികസനത്തിന്​ 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന്​ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്​. വിമാനത്താവള വികസന ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഏറ്റെടുക്കേണ്ട 1970.05 ഹെക്ടര്‍ ഭൂമിയില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പെട്ട 21.81 ഹെക്ടര്‍ ഭൂമി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കിന്‍ഫ്രക്ക്​ കൈമാറിയിട്ടുണ്ടെന്നും കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പെട്ട 202.34 … Read more

തളിപ്പറമ്പിലെ ജ്വല്ലറിയിലെ മോഷണം; മൂന്നാമത്തെ സ്ത്രീയും പിടിയിൽ

തളിപ്പറമ്പിലെ ജ്വല്ലറിയിലെ മോഷണം; മൂന്നാമത്തെ സ്ത്രീയും പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയപാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽനിന്ന് കഴിഞ്ഞ മാസം ഒമ്പതിന് വൈകീട്ടാണ് മോഷണം നടന്നത്. ജ്വല്ലറിക്കാരെ കബളിപ്പിച്ച് മൂന്നുപവൻ സ്വർണവളകളാണ് മോഷ്ടിച്ചത്. തുടർന്ന് മോഷ്ടാക്കളിൽ രണ്ടുപേരെ വടകരയിൽ, സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വ്യാപാരികൾ പിടികൂടി പൊലീസിലേൽപിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഇപ്പോൾ … Read more

കൂത്തുപറമ്പിൽ ബസ് യാത്രക്കിടെ സ്വർണമാല കവർന്നു

കൂത്തുപറമ്പിൽ ബസ് യാത്രക്കിടെ സ്വർണമാല കവർന്നു

കൂത്തുപറമ്പ്: ബസ് യാത്രക്കിടെ സ്ത്രീയുടെ സ്വർണമാല കവർന്നു. അഞ്ചരക്കണ്ടിക്കടുത്ത ചാമ്പാട് സ്വദേശിനി വല്ലിയുടെ രണ്ടുപവനോളം വരുന്ന മാലയാണ് കവർന്നത്. കഴിഞ്ഞദിവസം രാവിലെ കൂത്തുപറമ്പിൽനിന്നും നിർമലഗിരിയിലേക്കുള്ള ബസ് യാത്രാമധ്യേയാണ് സ്വർണമാല നഷ്ടമായത്. കൂത്തുപറമ്പ് പൊലീസ്, ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്റ്റാൻഡിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ഒരുമാസം മുമ്പും കൂത്തുപറമ്പ് സ്റ്റാൻഡിൽ മറ്റൊരു യാത്രക്കാരിയുടെ സ്വർണമാല കവർന്നിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ നാടോടി സ്ത്രീകളായ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. … Read more