കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹി പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ബന്ധുക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഭാര്യയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഇയാളെ ബന്ധുക്കൾ ബഹളം വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മയ്യിൽ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു