ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി റോഡിൽ രാമപുരം ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറിയിൽനിന്ന് തെറിച്ചുവീണ് ഡ്രൈവർ തിരുപ്പൂർ സ്വദേശി അജിത്തിന് (32) പരിക്കേറ്റു. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോവുകയായിരുന്ന ടി.എൻ. 58 എ ഇ 638 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ച രണ്ടിനാണ് … Read more

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ

കണ്ണൂർ : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കണ്ണൂരിൽ നടക്കും. 16 വേദികളിലായാണ് മത്സരം. 15 ഉപ ജില്ലകളിലെ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന്‌ 6000 കുട്ടികൾ പങ്കെടുക്കും. 297 ഇനങ്ങളിലാണ് മത്സരമുണ്ടാകുക. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടക്കുക. വേദികൾ: മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ, ടൗൺ സ്ക്വയർ, ടൗൺ എച്ച്.എസ്.എസ്., ശിക്ഷക് സദൻ പ്രധാന ഹാൾ, ശിക്ഷക്‌ സദൻ മിനി ഹാൾ, താവക്കര യു.പി., തളാപ്പ് മിക്സഡ് യു.പി., … Read more

മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ

മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ

കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തുനിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്ത് റോഡരികിൽ മിനി ടാങ്കർ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് സമീപത്ത് ഹോട്ടൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്. വാഹനത്തിലുള്ളവരെ പൊലീസ് ചോദ്യംചെയ്തപ്പോൾ മാലിന്യം തള്ളിയതാണെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചെറുവഞ്ചേരി സ്വദേശി കാഞ്ഞിരത്തുങ്കൽ കെ. ഋത്വിക്, പള്ളിക്കുന്ന് പാറത്തറയിൽ മുഹമ്മദ് … Read more

മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂൽപീടികയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മൊകേരി മാക്കൂൽപീടിക അക്കാനിശ്ശേരി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

പി.ടി. ഉഷക്ക് ജന്മനാടിന്റെ സ്വീകരണം

പയ്യോളി: രാജ്യസഭ എം.പി സ്ഥാനം അലങ്കാരവസ്തുവായി കാണില്ലെന്നും പകരം നാടിന്റെ വികസനാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും പി.ടി. ഉഷ എം.പി. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി കായികമേഖലയിൽ രാജ്യത്തിന്റെ യശസ്സുയർത്താൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ട്. പിന്നിട്ട നാൾവഴികളിൽ തന്നെ ചെറുപ്പകാലം മുതൽ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന പിതാവും ഭർത്താവുമടക്കം തന്റെ കുടുംബാംഗങ്ങൾ, അധ്യാപകർ, പരിശീലകർ, നാട്ടുകാർ തുടങ്ങിയവരുടെയെല്ലാം പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന പി.ടി. ഉഷയും എം.പിയും ഉണ്ടാകുമായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പയ്യോളി പൗരാവലി … Read more

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ് പയ്യന്നൂർ ∙ പിങ്ക് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസ ഭാഗമായി 15 മുതൽ 31 വരെ ഗവ. താലൂക്ക് ആശുപത്രിയുടെ പിൻവശത്തുള്ള റാഡ്‌സോൺ സ്കാൻസ് സെന്ററിൽ സ്തനാർബുദ നിർണയ ക്യാംപ് നടക്കും. 8078060606.