കണ്ണൂർ : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കണ്ണൂരിൽ നടക്കും. 16 വേദികളിലായാണ് മത്സരം. 15 ഉപ ജില്ലകളിലെ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന് 6000 കുട്ടികൾ പങ്കെടുക്കും. 297 ഇനങ്ങളിലാണ് മത്സരമുണ്ടാകുക. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടക്കുക.
വേദികൾ: മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ, ടൗൺ സ്ക്വയർ, ടൗൺ എച്ച്.എസ്.എസ്., ശിക്ഷക് സദൻ പ്രധാന ഹാൾ, ശിക്ഷക് സദൻ മിനി ഹാൾ, താവക്കര യു.പി., തളാപ്പ് മിക്സഡ് യു.പി., സെയ്‌ന്റ് മൈക്കിൾസ് സ്കൂൾ, ബാങ്ക് ഓഡിറ്റോറിയം, സെയ്‌ന്റ് തെരേസാസ് എച്ച്.എച്ച്.എസ്., ജവാഹർ ലൈബ്രറി ഹാൾ, സ്പോർട്സ് കൗൺസിൽ ഹാൾ, കണ്ണൂർ നോർത്ത് ബി.ആർ.സി. ഹാൾ, ടി.ടി.ഐ. ഹാൾ, ടി.ടി.ഐ. ക്ലാസ്റൂം, പയ്യാമ്പലം ജി.വി.എച്ച്.എസ്.എസ്.