കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11ഓടെ കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്ത് ബോംബേറുണ്ടായത്. കാറിനു മുന്നിൽ റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികൾ ഓടി മറയുന്നത് കണ്ടതായും അമൽ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലൻ ദിനാചരണ​ത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങൾ … Read more

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞു കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ.പി സഹദി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്. അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ കൊളപ്പാലയിലെ റമീസ് (24), കെ.പി. ഹൗസിൽ ഷമീറിന്റെ മകന്‍ അഷർ എന്ന അസറുദ്ദീൻ (24) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടി​ലെത്തിയ അസറുദ്ദീനും … Read more

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു. എയർ നിറക്കാൻവേണ്ടി കടയിൽ നിർത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് പുകയുയർന്നത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹന ഉടമയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അയാൾ ഇറങ്ങുകയും ചെയ്തു. നിമിഷ നേരംകൊണ്ട് വാഹനത്തിന്റെ ഉൾഭാഗം ആളിക്കത്തി. ഓടിക്കൂടിയവർ ചേർന്ന് വെള്ളം ഉപയോഗിച്ചാണ് തീയണക്കാനുള്ള ശ്രമംനടത്തിയത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കതിരൂർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്.

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

തളിപ്പറമ്പ്: മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ശനിയാഴ്ച വൈകീട്ട് നാലരക്ക് ശേഷമാണ് മൂന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച് ആൾ കടന്നുകളഞ്ഞത്. നാലരയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്തുനിന്ന് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തയുടെ (50) മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അഞ്ചുമണിയോടെ പാലകുളങ്ങര ശാസ്ത റോഡില്‍വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമ നാരായണന്റെ (57) മൂന്നുപവന്‍ മാലയും തുടർന്ന് 5.20ഓടെ കീഴാറ്റൂരിൽവെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനിയുടെ രണ്ടുപവന്‍ … Read more

കണ്ണൂരിൽ ക്ഷേത്രത്തിൽ വൻ കവർച്ച; തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

കണ്ണൂരിൽ ക്ഷേത്രത്തിൽ വൻ കവർച്ച; തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

കണ്ണൂർ: ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണു സംഭവമാദ്യം കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരം അറിയിച്ചു. കോവിലിനകത്തേക്കുള്ള  പ്രവേശന കവാടം തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.  മോഷണം നടത്താൻ ഉപയോഗിച്ച മഴു, മുട്ടി, ആയുധങ്ങൾ തുടങ്ങിയവ ക്ഷേത്രമുറ്റത്തും സമീപത്തുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പഞ്ചലോഹ … Read more

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തളിപ്പറമ്പ്: ഹർത്താലിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എളമ്പേരം പാറയിലെ കടയിൽക്കയറി അതിക്രമം നടത്തിയ കേസിലാണ് പി. അൻസാർ(24), സി.എച്ച്. ജംഷീർ (34)എന്നിവരെ ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നിർദേശപ്രകാരം എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ തുറന്നുപ്രവർത്തിച്ച എളമ്പേരംപാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി.പി. ആഷാദിന്റെ പരാതിയിൽ പി.ഡി.പി.പി ആക്ട് പ്രകാരം വെള്ളിയാഴ്ചതന്നെ പൊലീസ് കേസെടുത്തിരുന്നു. ഹർത്താൽ ദിവസം … Read more