പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

പ​പ്പാ​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഗം​ഗാ​ധ​ര​ൻ നിർവഹിക്കുന്നു കൂ​ത്തു​പ​റ​മ്പ്: പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​കൂ​ട്ടം ക​ർ​ഷ​ക​ർ. ശ്രീ​മു​ത്ത​പ്പ​ൻ കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ള​യ​ങ്ങാ​ട​ൻ മ​ട​പ്പു​ര​ക്കു സ​മീ​പ​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​പ്പാ​യ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും വി​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് റെ​ഡ് ലേ​ഡി പ​പ്പാ​യ​യു​ടെ പ്ര​ത്യേ​ക​ത. വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്ന​തോ​ടൊ​പ്പം വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​നും യോ​ജി​ച്ച വി​ള​യാ​ണ്. പാ​ക​മാ​യ പ​പ്പാ​യ മാ​ങ്ങാ​ട്ടി​ടം കൃ​ഷി​ഭ​വ​ന്റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ … Read more

ബാങ്കിൽനിന്ന് മുങ്ങിയ പ്രതി മൈസൂരുവിൽ ‘ഹോട്ടൽ പണിക്കാരൻ’

ബാങ്കിൽനിന്ന് മുങ്ങിയ പ്രതി മൈസൂരുവിൽ ‘ഹോട്ടൽ പണിക്കാരൻ’

ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ച്ചേ​രി​ക്ക​ട​വ് ശാ​ഖ​യി​ൽ 60 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ​ണ​യ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​തോ​ടെ ചു​രു​ള​ഴി​ഞ്ഞ​ത് വ​ൻ ത​ട്ടി​പ്പി​ന്റെ ക​ഥ​ക​ൾ. സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സി.​പി.​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ബാ​ങ്ക് കാ​ഷ്യ​റു​മാ​യ ക​ച്ചേ​രി​ക്ക​ട​വ് ചാ​മ​ക്കാ​ലാ​യി​ൽ ഹൗ​സി​ൽ സു​ധീ​ർ തോ​മ​സി​നെ​യും സു​നീ​ഷ് തോ​മ​സി​നെ​യു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ങ്കി​ൽ കാ​ഷ്യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ധീ​ർ തോ​മ​സ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം തി​രി​മ​റി ന​ട​ത്തി അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​ക​മാ​റ്റി​യി​രു​ന്നു. തി​രി​മ​റി ന​ട​ത്തി​യ പ​ണം … Read more

കഞ്ചാവുമായി സിനിമ അസി. ഡയറക്ടർ പിടിയിൽ

കഞ്ചാവുമായി സിനിമ അസി. ഡയറക്ടർ പിടിയിൽ

ന​ദീ​ഷ് നാ​രാ​യ​ണ​ൻ പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ ക​ഞ്ചാ​വു​മാ​യി സി​നി​മ അ​സി. ഡ​യ​റ​ക്ട​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ക​ണ്ട​ങ്കാ​ളി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ൻ. ന​ദീ​ഷ് നാ​രാ​യ​ണ​നാ​ണ് (31) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പ​യ്യ​ന്നൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​നേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ട​ങ്കാ​ളി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ന​ദീ​ഷ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ളി​ൽ​നി​ന്ന് 115 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ൻ.​ഡി.​പി.​എ​സ് വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും സം​ഘം … Read more

ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി

ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി

ത​ളി​പ്പ​റ​മ്പ്: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 104 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗും 3.5 കി​ലോ സ്ട്രോ​യും പി​ടി​ച്ചെ​ടു​ത്തു. കെ. ​സി​റാ​ജു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ന​ട​ത്തി​പ്പി​ലു​ള്ള പോ​ക്കു​ണ്ട് ക​ട​വ് റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ന​ട​ത്തി​പ്പു​കാ​ര​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും പി​ടി​ച്ചെ​ടു​ത്ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് … Read more

ചെണ്ടയാട് കുനുമ്മലിൽ വയൽ മണ്ണിട്ട് നികത്തുന്നു

ചെണ്ടയാട് കുനുമ്മലിൽ വയൽ മണ്ണിട്ട് നികത്തുന്നു

കു​നു​മ്മ​ലി​ൽ വയൽ മണ്ണിട്ട് നികത്തിയ നിലയിൽ പാ​നൂ​ർ: ചെ​ണ്ട​യാ​ട് കു​നു​മ്മ​ലി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ട്ടാ​പ്പ​ക​ൽ വ​യ​ലു​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്. മ​ണ്ണ് മാ​ഫി​യ​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഈ ​പ്ര​ദേ​ശ​ത്ത് ശേ​ഷി​ച്ച വ​യ​ൽ ഭൂ​മി​യാ​ണ് ക​ച്ച​വ​ട​ലാ​ഭം ല​ക്ഷ്യം​വെ​ച്ച് മാ​ഫി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​ന​സ​മ്മ​ത​വും നി​ക​ത്ത​ലി​നു​ള്ള​താ​യി ആ​ക്ഷേ​പ​മു​ണ്ട്. വ​യ​ൽ നി​ക​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കെ​യാ​ണ് റോ​ഡി​ന് സ​മീ​പ​ത്തെ ഈ … Read more

സർക്കാർ പരിപാടി വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.എം ജില്ല സെക്രട്ടറി; രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് അനാവശ്യ വിവാദമെന്ന് കെ.കെ. രാഗേഷ്

സർക്കാർ പരിപാടി വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.എം ജില്ല സെക്രട്ടറി; രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് അനാവശ്യ വിവാദമെന്ന് കെ.കെ. രാഗേഷ്

കണ്ണൂർ: സംസ്ഥാന സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നതിൽ വിവാദം. മുഴപ്പിലങ്ങാട്-ധർമടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നത്. നോട്ടീസിൽ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്നും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് തന്റെ പേരിലുള്ള അനാവശ്യ വിവാദമെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മുന്‍ ജനപ്രതിനിധിയെന്ന നിലയിലാണ് പരിപാടിയിൽ പ​ങ്കെടുത്തത്. മുഖ്യമന്ത്രി … Read more