വന്യമൃഗങ്ങൾ കാടിറങ്ങുന്നു; മലയോരത്ത് ഉറക്കമില്ലാദിനങ്ങൾ

വന്യമൃഗങ്ങൾ കാടിറങ്ങുന്നു; മലയോരത്ത് ഉറക്കമില്ലാദിനങ്ങൾ

ഇ​രി​ട്ടി: പു​ലി​യും ക​ടു​വ​യും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും മ​ല​യി​റ​ങ്ങു​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ ജ​ന​ജീ​വി​തം ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം കാ​ക്ക​യ​ങ്ങാ​ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി കു​രു​ക്കാ​ൻ ഒ​രു​ക്കി​യ കെ​ണി​യി​ൽ പു​ലി കു​ടു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ക​രി​യം കാ​പ്പി​ൽ വ​ട്ട​മി​ട്ടി​രു​ന്ന ക​ടു​വ ദി​വ​സ​ങ്ങ​ളോ​ളം ഒ​രു നാ​ടി​ന്റെ സ​മാ​ധാ​നം കെ​ടു​ത്തി​യ​ത്. ഒ​ടു​വി​ൽ മ​യ​ക്കു​വെ​ടി​യി​ൽ ച​ത്തൊ​ടു​ങ്ങു​ക​യാ​യി​രു​ന്നു. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​കാ​വ്, പാ​ല​പ്പു​ഴ, കൂ​ട​ലാ​ട്, പാ​യം പ​ഞ്ചാ​യ​ത്തി​ലെ പേ​ര​ട്ട, തൊ​ട്ടി​പ്പാ​ലം, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​റ, … Read more

കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ നിര്യാതനായി

ഹംസ ചോലക്കൽ മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശി മക്കയിൽ നിര്യാതനായി. ഹംസ ചോലക്കൽ (86) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സക്ക് ചൊവ്വാഴ്ച ഇദ്ദേഹത്തെ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരവെ ബുധനാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ സലിം, നസീർ, മുസ്തഫ, ഇബ്രാഹിം, മൈമൂന. ബുധനാഴ്ച മഗ്‌രിബ് … Read more

ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യ സം​ഭ​വം: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം
ത​ട്ടി​യ സം​ഭ​വം: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

ഷി​നോ​ജ് ച​ക്ക​ര​ക്ക​ല്ല്: ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി ഉ​ട​മ പി.​പി. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പ​ട​യ​ങ്ങോ​ട് പു​തി​യ പു​ര​യി​ൽ ഹൗ​സി​ൽ ഷി​നോ​ജി​നെ (40)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി ഉ​ട​മ​യാ​യ ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക​യി​ലെ ത​വ​ക്ക​ൽ ഹൗ​സി​ൽ പി.​പി. റ​ഫീ​ഖി (45)നെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി … Read more

13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തിൽ വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ചുവീ​ഴ്ത്തി വീ​ട്ടി​ൽ മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ണ്ണൂ​രി​ൽനി​ന്നു​ള്ള ഫോ​റ​ൻ​സി​ക് സം​ഘ​വും പൊ​ലീ​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കോ​യി​ലോ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ഷ​മീ​ദി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. വീ​ട്ടു​കാ​ർ വീ​ടു​പൂ​ട്ടി പു​റ​ത്ത് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഷ​മീ​ദി​ന്റെ മ​ക​ൻ വി​ദ്യാ​ർ​ഥി​യാ​യ ഫ​ഹ​ദ് സ്കൂ​ളി​ൽനി​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മോ​ഷ്ടാ​വ് അ​ടിച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന … Read more

ഉളിയിൽ അപകടം: രണ്ടുപേർ മരിച്ചു; അപകടത്തിൽപെട്ടത് വിവാഹസാധനങ്ങൾ വാങ്ങാൻ പോയ കുടുംബം

ഉളിയിൽ അപകടം: രണ്ടുപേർ മരിച്ചു; അപകടത്തിൽപെട്ടത് വിവാഹസാധനങ്ങൾ വാങ്ങാൻ പോയ കുടുംബം

മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഉളിക്കൽ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രൻ ലിജോ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് നടക്കുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് സാധനങ്ങൾ വാങ്ങാൻ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു നാടിനെ നടുക്കിയ … Read more

തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു; കുട്ടി വീണത് ആൾമറയില്ലാത്ത കിണറ്റിൽ

തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു; കുട്ടി വീണത് ആൾമറയില്ലാത്ത കിണറ്റിൽ

കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്ന് സ്വദേശി മുഹമ്മദ് ഫസൽ (ഒമ്പത് വയസ്) ആണ് മരിച്ചത്. ഓടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ കുട്ടി വീഴുകയായിരുന്നു. തുവ്വക്കുന്ന് ചേലക്കാട് പള്ളിക്ക് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസലടക്കമുള്ള കുട്ടികൾ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തുടർന്ന് നടത്തിയ തിരച്ചിലിനെടുവിൽ സമീപത്തെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും രാത്രി … Read more