62 കോടി മുടക്കി നിർമിച്ച റോഡുണ്ട് ഓടാൻ ബസ് എവിടെ?
ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. എന്നാൽ, 18 കിലോമീറ്ററുള്ള ഈ റോഡിലൂടെ ട്രിപ്പ് നടത്തുന്നത് ഒരേയൊരു ബസ് മാത്രമാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇതുവഴി ബസുകളില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 2018ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും … Read more