റോഡിൽ മാലിന്യം തള്ളിയ സംഘത്തെ തിരഞ്ഞുപിടിച്ച് ശിക്ഷ നൽകി മൊകേരി ഗ്രാമ പഞ്ചായത്ത്

റോഡിൽ മാലിന്യം തള്ളിയ സംഘത്തെ തിരഞ്ഞുപിടിച്ച് ശിക്ഷ നൽകി മൊകേരി ഗ്രാമ പഞ്ചായത്ത്

Kannur News : പാനൂർ: റോഡിൽ മാലിന്യം തള്ളിയ സംഘത്തെ തിരഞ്ഞുപിടിച്ച് ശിക്ഷ നൽകി മൊകേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ.ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച മൊകേരിയിലെ പൊതുറോഡിൽ വാഹനത്തിലെത്തി മാലിന്യം തള്ളിയ സംഘത്തെയാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തേടിപ്പിടിച്ചത്. സംസ്ഥാന പാതയും നിർദിഷ്ട എയർപോർട്ട് റോഡുമായ പാനൂർ – കൂത്തുപറമ്പ് റോഡിലെ ഐ.വി. ദാസ് മന്ദിരത്തിന് സമീപത്ത് റോഡരികിൽ മാലിന്യം തള്ളിയവർക്കെതിരെയാണ് നടപടിയെടുത്തത്. പഞ്ചായത്ത് വികസനകാര്യ-ക്ഷേമകാര്യ സ്ഥിരം സമിതിയംഗങ്ങളായ കെ.വി. മുകുന്ദൻ, വി.പി. ഷൈനി എന്നിവരുടെ അവസരോചിതമായ പ്രവർത്തനങ്ങളാണ് പ്രതികളെ … Read more

ഗവർണർ പദവി എന്നത് ഭരണഘടന പദവിയാണ്, തരംതാണ പ്രസ്താവന നടത്തരുത്; ”ആർ.എസ്.എസിനോട് ഗവർണർക്ക് വല്ലാത്ത വിധേയത്വം ” പിണറായി

ഗവർണർ പദവി എന്നത് ഭരണഘടന പദവിയാണ്, തരംതാണ പ്രസ്താവന നടത്തരുത്;   ”ആർ.എസ്.എസിനോട് ഗവർണർക്ക് വല്ലാത്ത വിധേയത്വം ” പിണറായി

കണ്ണൂർ: ഒരുവികാരത്തിന് എ​ന്തെങ്കിലും വിളിച്ചു പറയുന്നയാളെ ​പോലെ ഗവർണർ തോന്നിയത് വിളിച്ചു പറയരുതെന്ന് പിണറായി വിജയൻ. അദ്ദേഹത്തിന് വിദേശത്ത് നിന്ന് വന്ന ആശ​യ​ങ്ങളോട് വല്ലാത്ത പുച്ഛമാണ് എനാണ് പറയുന്നത്. എന്നാൽ, ജർമനിയിൽനിന്ന് ആശയം സ്വീകരിച്ച ആർ.എസ്.എസ്, ഇറ്റലിയിൽനിന്ന് മുസോളിനിയുടെ ഫാസിസം പഠിച്ച് ഇവിടെ നടപ്പാക്കുമ്പോൾ ആ ആർ.എസ്.എസിനെ വലിയ തോതിൽ ആ​വേശത്തോടെ കേരളത്തിലെ ഗവർണർ പുകഴ്ത്തി പറയയുന്നു. വിദേശത്ത്നിന്ന് വന്ന ആർ.എസ്.എസിനോട് വല്ലാത്ത വിധേയത്വമാണ് ഗവർണർക്ക്. വിദേശആശയത്തെ പുച്ഛിക്കുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും -കണ്ണൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു … Read more

കണ്ണൂർ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നു

കണ്ണൂർ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നു

കണ്ണൂർ: ജില്ല ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ടു നിലകളിലാണ് രോഗികളെ പ്രവേശിപ്പിക്കുക. ആധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ മൂന്ന്, നാല് നിലകളിലാണ് ആദ്യഘട്ടത്തിൽ രോഗികളെ പ്രവേശിപ്പിക്കുക. പഴയ കെട്ടിടത്തിലുള്ള പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വിഭാഗത്തിലുള്ള രോഗികളെ രണ്ടാഴ്ചക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവ് കുമാർ പറഞ്ഞു. ഇതിനായി 30 വീതം കിടക്കകളോടെയുള്ള ജനറൽ … Read more

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മാഹി: പന്തക്കലിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപവത്കരിച്ച പ്രത്യേക ടീമാണ് ശനിയാഴ്ച ഇടയിൽപീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് രണ്ട് പേരെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് (27)നെയും തലശ്ശേരി ജൂബിലി റോഡിലെ എം. അൽത്താഫിനെ (41) യുമാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 0.380 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പിടികൂടി. തുടർന്ന് നടന്ന ചോദ്യം … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

തലശ്ശേരി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തലശ്ശേരി ചാലിൽ സ്വദേശി കെ.എൻ. അക്ബറിനെയാണ് (45)എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദനനും സംഘവും പിടികൂടിയത്. തലശ്ശേരിയിൽ നടത്തിയ റെയ്‌ഡിലാണ് 20 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ കെ.പി. വിജയൻ, കെ.സി. ഷിബു, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.പി. ശ്രീകുമാർ, ഇ. സുജിത്ത്, കെ. സരിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. Thalassery-crime news