മീറ്റർ റീഡിങ്ങിനിടെ വൈദ്യുതി ജീവനക്കാരന് നായുടെ കടിയേറ്റു

മീറ്റർ റീഡിങ്ങിനിടെ വൈദ്യുതി ജീവനക്കാരന് നായുടെ കടിയേറ്റു

മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. നായുടെ കടിയേറ്റ ജീവനക്കാരനെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതു കാരണം മീറ്റർ റീഡിങ്ങിനു പോവുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.കെ.പ്രതീപ് ആവശ്യപ്പെട്ടു.

പിടിച്ചുപറിക്കേസ് പ്രതി പിടിയിൽ

പിടിച്ചുപറിക്കേസ് പ്രതി പിടിയിൽ

ശ്രീകണ്ഠപുരം: പിടിച്ചുപറിക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് പിടികൂടി. ഇരിട്ടി തില്ലങ്കേരി കുട്ടിമാവിന്‍കീഴിലെ കളത്തില്‍ സക്കരിയയാണ് (42) പിടിയിലായത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് എ.എസ്.ഐ എ. പ്രേമരാജന്‍, സി.പി.ഒ കെ.ഐ. ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന് പിടികൂടുകയായിരുന്നു. 2015 സെപ്റ്റംബറില്‍ ചെങ്ങളായി പെരിങ്കോന്ന് തവറൂലിലെ തേലക്കാടന്‍ പുതിയവീട്ടില്‍ നാരായണന്റെ കൈയില്‍നിന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡില്‍വെച്ച് 1500 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതിയാണ്. ഈ കേസില്‍ … Read more

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി വി.വി. ജിജേഷിനെ അറസ്റ്റ് ചെയ്തു. നരഹത്യ വകുപ്പ് ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ദേശീയപാത കുറ്റിക്കോലിൽ അപകടമുണ്ടായത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസ് കാറിനെ മറികടക്കുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ ചുഴലി സ്വദേശി സി.വി. ആഷിത്താണ് (30) മരിച്ചത്. അറസ്റ്റിലായ … Read more

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

ഇരിട്ടി: മാവോവാദി സാന്നിധ്യം സംശയിക്കുന്ന കേരള-കർണാടക വനമേഖലയോട് ചേർന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ പരിധിയിലെ ആറ് പൊലീസ് സ്റ്റേഷനുകൾക്കുകൂടി ഇനി തോക്കേന്തിയ പ്രത്യേക സായുധ സേനയുടെ കനത്ത സുരക്ഷ. ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ്, അതേ വളപ്പിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസ്, ഇരിട്ടി പൊലീസ് സ്റ്റേഷൻ, ഉളിക്കൽ പൊലീസ് സ്റ്റേഷൻ, പേരാവൂർ സബ് ഡിവിഷനിലെ കേളകം പേരാവൂർ, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ സുരക്ഷയൊരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി … Read more

കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി നെല്ലിക്കുന്നിലെ തച്ചനാനിക്കല്‍ സെബാസ്റ്റ്യനെയാണ് (31) ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാര്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.30ഓടെ ചുഴലി വില്ലേജ് ഓഫിസിന് മുന്നിലെ റോഡില്‍ ഇയാള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പലയിടങ്ങളിലും കഞ്ചാവ് വിൽപന നടത്തി തിരിച്ചുവരുകയായിരുന്നു സെബാസ്റ്റ്യനെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായി. കാറും കസ്റ്റഡിയിലെടുത്തു. sreekandapuram-crime-news

ഇരിട്ടിയിൽ വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി

ഇരിട്ടിയിൽ വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി. അത്തിതട്ടിലെ ബിജോയിയുടെ വീട്ടുമുറ്റത്താണ് കുറുനരിയെ കാണപ്പെട്ടത്. രാവിലെ വളര്‍ത്ത് നായയുടെ കുരകേട്ട് ഉണർന്നപ്പോൾ വീട്ടുമുറ്റത്ത് കുറുനരിയെ കാണുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരെ കണ്ടിട്ടും കുറുനരി പോകാത്തതിനെ തുടർന്ന് ഓടിച്ച് വിടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. അവശതയിലായിരുന്ന കുറുനരി വീട്ടുമുറ്റത്തുതന്നെ കിടന്നു.ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജിലിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍ ഷിജില്‍, വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരടക്കമുള്ള … Read more